Home » » ഉമ്മന്‍ ചാണ്ടി മുഖ്യമന്ത്രിയായിരിക്കുന്ന കാലത്തോളം സത്യം എങ്ങനെ പുറത്തുവരുമെന്ന് കോടതി.

ഉമ്മന്‍ ചാണ്ടി മുഖ്യമന്ത്രിയായിരിക്കുന്ന കാലത്തോളം സത്യം എങ്ങനെ പുറത്തുവരുമെന്ന് കോടതി.

Written By Unknown on Monday, 1 September 2014 | 02:54

ന്യൂഡല്‍ഹി: പാമോലിന്‍ കേസില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കെതിരെ സുപ്രീം കോടതിയുടെ ശക്തമായ നിരീക്ഷണം. ഉമ്മന്‍ ചാണ്ടി മുഖ്യമന്ത്രിയായിരിക്കുന്ന കാലത്തോളം സത്യം എങ്ങനെ പുറത്തുവരുമെന്ന് കോടതി ആരാഞ്ഞു. മുഖ്യമന്ത്രിക്കു കീഴിലുള്ള പോലീസിന് അദ്ദേഹത്തിനെതിരെ എങ്ങനെ കാര്യക്ഷമമായി അന്വേഷണം നടത്താനാവും. സ്വന്തം മുഖ്യമന്ത്രിക്കെതിരെ റിപ്പോര്‍ട്ട് നല്‍കാന്‍ പോലീസിന് ഭയമുണ്ടാകില്ലേ. ഈ സാഹചര്യത്തില്‍ സിബിഐ പോലെ മറ്റൊരു ഏജന്‍സി അന്വേഷിക്കുന്നതല്ലേ ഉചിതമെന്നും കോടതി ആരാഞ്ഞു. പാമോലിന്‍ കേസില്‍ തുടരന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി.എസ് അച്യൂതാനന്ദന്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതിയുടെ നിരീക്ഷണം.

ഉമ്മന്‍ ചാണ്ടി മുഖ്യമന്ത്രിയായിരിക്കേയാണ് പാമോലിന്‍ കേസ് പിന്‍വലിക്കാന്‍ തീരുമാനമുണ്ടായത്. ഈ തീരുമാനം മുഖ്യമന്ത്രിക്ക് വ്യക്തിപരമായി ഗുണം ചെയ്യാനല്ലേ. കേസ് പിന്‍വലിക്കാന്‍ തീരുമാനമെടുത്ത മന്ത്രിസഭാ യോഗത്തില്‍ നിന്ന് മുഖ്യമന്ത്രി വിട്ടുനിന്നിരുന്നോ എന്നും കോടതി സംസ്ഥാന സര്‍ക്കാരിനു വേണ്ടി ഹാജരായ അഭിഭാഷകന്‍ വി.ഗിരിയോട് ആരാഞ്ഞു.

പാമോലിന്‍ കേസില്‍ ഹൈക്കോടതിയില്‍ നിലവിലിരിക്കുന്ന ഹര്‍ജിയില്‍ മൂന്നു മാസത്തിനകം തീര്‍പ്പുണ്ടാകണമെന്നും സുപ്രീം കോടതി നിര്‍ദേശിച്ചു.
Share this article :

 
Copyright © 2014. Mvartha.com - All Rights Reserved
Proudly powered by axinture
Powered by Blogger.