Home » » 'ടൈറ്റാനിയം അഴിമതി: മുഖ്യമന്ത്രിയും മന്ത്രിമാരും രാജിവെക്കുക അഡ്വ. കെ.എം അഷ്‌റഫ്.

'ടൈറ്റാനിയം അഴിമതി: മുഖ്യമന്ത്രിയും മന്ത്രിമാരും രാജിവെക്കുക അഡ്വ. കെ.എം അഷ്‌റഫ്.

Written By Unknown on Thursday, 28 August 2014 | 17:18


കോഴിക്കോട്: ടൈറ്റാനിയം അഴിമതി കേസ് മുഖ്യമന്ത്രിയെ മുഖ്യപ്രതിയായി അന്വേഷണത്തിന് തിരുവനന്തപുരം വിജിലന്‍സ് കോടതി ഉത്തരവിട്ടതുമൂലം മുഖ്യമന്ത്രിയും പ്രതിസ്ഥാനത്തുള്ള മന്ത്രിമാരും രാജിവെച്ച് അന്വേഷണം നേരിടണമെന്ന് എസ്.ഡി.പി.ഐ സംസ്ഥാന പ്രസിഡന്റ് അഡ്വ. കെ.എം അഷ്‌റഫ്.
 
മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയും, പൊതുമരാമത്ത് മന്ത്രി ഇബ്രാഹീം കുഞ്ഞടക്കമുള്ളവര്‍ കുറ്റക്കാരല്ലെന്നും കേസ് അവസാനിപ്പിക്കണമെന്നും വിജിലന്‍സിന്റെ ആവശ്യം തള്ളിക്കൊണ്ട് ഭരണപക്ഷത്തിരിക്കുന്ന മുഖ്യമന്ത്രിയടക്കമുള്ളവര്‍ക്കെ
തിരെ അന്വേഷണം നടത്താന്‍ കോടതി ഉത്തരവിട്ടുവെന്നത് ഏറേ പ്രസക്തമാണ്.
 
മന്ത്രിമാരെ കേസില്‍ നിന്ന് രക്ഷിക്കുന്നതിനുവേണ്ടി വിജിലന്‍സ് വകുപ്പ്  വാസ്തവ വിരുദ്ധമായ റിപ്പോര്‍ട്ടാണ് സമര്‍പ്പിച്ചിട്ടുള്ളതെന്നാണ്  കോടതി നിരീക്ഷിച്ചിട്ടുള്ളത്. ഇതേ മുഖ്യമന്ത്രിയും ആഭ്യന്തരമന്ത്രിയും അധികാരത്തില്‍ ഇരിക്കുമ്പോള്‍ കള്ളറിപ്പോര്‍ട്ട് നല്‍കിയ വിജിലന്‍സ് വീണ്ടും അന്വേഷിക്കുന്നത് നിയമ വാഴ്ചയോടും നീതി നിര്‍വ്വാഹണത്തിനെതിരെയും കാണിക്കുന്ന അക്ര
മാണ്. പ്രതിസ്ഥാനത്ത് നില്‍ക്കുന്ന മന്ത്രിമാര്‍ രാജിവെക്കണമെന്നും പൊതുസമൂഹം അഴിമതികള്‍ക്കെതിരെ പ്രതികരിക്കണമെന്നും എസ്.ഡി.പി.ഐ സംസ്ഥാന പ്രസിഡന്റ് ആവശ്യപ്പെട്ടു.
Share this article :

 
Copyright © 2014. Mvartha.com - All Rights Reserved
Proudly powered by axinture
Powered by Blogger.