Home » » കേരളത്തില്‍ വിവാദമായ പിന്‍സീറ്റ്‌ ബെല്‍റ്റ്‌ കേന്ദ്രം ഉറച്ച നിലപാടിലേക്ക്‌.

കേരളത്തില്‍ വിവാദമായ പിന്‍സീറ്റ്‌ ബെല്‍റ്റ്‌ കേന്ദ്രം ഉറച്ച നിലപാടിലേക്ക്‌.

Written By Unknown on Saturday, 30 August 2014 | 06:25

ന്യൂഡല്‍ഹി: കേരളത്തില്‍ വിവാദമായ പിന്‍സീറ്റ്‌ ബെല്‍റ്റ്‌ വിഷയത്തില്‍ കേന്ദ്രം ഉറച്ച നിലപാടിലേക്ക്‌. കാറിലെ പിന്‍സീറ്റ്‌ യാത്രക്കാരും സീറ്റ്‌ ബെല്‍റ്റ്‌ ധരിക്കുന്നത്‌ നിര്‍ബന്ധമാക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷ വര്‍ധന്‍ കേന്ദ്ര ഗതാഗതമന്ത്രി നിതിന്‍ ഗഡ്‌കരിക്ക്‌ കത്തെഴുതി.

റോഡപകടങ്ങള്‍ വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ ഗതാഗതനിയമങ്ങള്‍ കര്‍ശനമായി നടപ്പാക്കാനാണ്‌ കേന്ദ്രസര്‍ക്കാര്‍ തീരുമാനം. ഡ്രൈവിംഗിനിടെ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നതും മദ്യപിച്ച്‌ വാഹനമോടിക്കുന്നതും ഉള്‍പ്പെടെയുളള നിയമലംഘനങ്ങള്‍ കര്‍ശനമായി നേരിടാനാണ്‌ ശ്രമം.

അതേസമയം, കേരളത്തില്‍ പിന്‍സീറ്റ്‌ യാത്രക്കാരും സീറ്റ്‌ ബെല്‍റ്റ്‌ ധരിക്കണമെന്ന നിയമം കര്‍ശനമായി പാലിക്കണമെന്ന്‌ മുന്‍ ട്രാന്‍സ്‌പോര്‍ട്ട്‌ കമ്മീഷണര്‍ ഋഷിരാജ്‌ സിംഗ്‌ നിര്‍ദേശം നല്‍കിയെങ്കിലും പ്രായോഗിക ബുദ്ധിമുട്ടിന്റെ പേരില്‍ നിര്‍ദേശം നടപ്പായില്ല. ഗതാഗത മന്ത്രി ഇടപെട്ടതിനെ തുടര്‍ന്ന കമ്മീഷണറുടെ നിര്‍ദേശം നടപ്പാവാതെ പോവുകയായിരുന്നു.

കേന്ദ്രമന്ത്രി ഗോപിനാഥ്‌ മുണ്ടെ കാറപകടത്തില്‍ മരിച്ചതിനെ തുടര്‍ന്നാണ്‌ കേന്ദ്ര സര്‍ക്കാര്‍ വിഷയം ഗൗരവമായി എടുത്തത്‌.
Share this article :

 
Copyright © 2014. Mvartha.com - All Rights Reserved
Proudly powered by axinture
Powered by Blogger.