Home » » കേരളത്തില്‍ ശൈശവവിവാഹങ്ങളുടെ എണ്ണം കൂടി വരുന്നതായി യൂണിസെഫ്.

കേരളത്തില്‍ ശൈശവവിവാഹങ്ങളുടെ എണ്ണം കൂടി വരുന്നതായി യൂണിസെഫ്.

Written By Unknown on Saturday, 30 August 2014 | 06:16

 
അടുത്തകാലത്തായി കേരളത്തില്‍ ശൈശവവിവാഹങ്ങളുടെ എണ്ണം കൂടി വരുന്നതായി യൂണിസെഫ്. രാജ്യത്ത് ജില്ലാടിസ്ഥാനത്തില്‍ നടത്തിയ സര്‍വെയ്ക്കു ശേഷമാണ് യൂണിസെഫിന്റെ ഈ പരാമര്‍ശം. രാജ്യത്തെ സാക്ഷര സംസ്ഥാനമായ കേരളത്തില്‍ ശൈശവവിവാഹം നേരത്തേ കുറവായിരുന്നു. അടുത്തിടെ അത് കൂടുന്നതായാണ് കാണുന്നത്.എന്നാല്‍ സംസ്ഥാനത്തേക്ക് ഇതരസംസ്ഥാനക്കാരുടെ കുടിയേറ്റം വര്‍ധിച്ചതാണ് ഇത്തരത്തില്‍ ഒരു കണക്കു പുറത്തുവരാന്‍ കാരണമെന്ന് യൂണിസെഫിന്റെ ഇന്ത്യയിലെ ശിശുസംരക്ഷണ വിദഗ്ധന്‍ ദോര ഗ്യുസ്തി പറയുന്നു.68 ശതമാനവുമായി ശൈശവ വിവാഹ കണക്കില്‍ ബീഹാറാണ് ഒന്നാംസ്ഥാനത്ത്.ഏറ്റവും കുറവ് ഹിമാചലിലും ഒമ്പത് ശതമാനം.ആണ്‍-പെണ്‍ ശരാശരിയില്‍ ദക്ഷിണേന്ത്യ ദേശീയതലത്തില്‍ത്തന്നെ മുന്‍നിരയിലാണ്. അത് പക്ഷെ ശൈശവവിവാഹത്തില്‍ കാണാനില്ല.
എന്നാല്‍പിന്നാക്കവിഭാഗങ്ങളിലാണ് ശൈശവവിവാഹത്തിനുള്ള പ്രവണത കൂടുതലായി കാണുന്നതെന്ന് ദോര ഗ്യൂസ്തി പറയുന്നു. 2007-08ല്‍ യൂണിസെഫ് നടത്തിയ സര്‍വെയില്‍ ഗ്രാമപ്രദേശങ്ങളിലാണ് ശൈശവവിവാഹം കൂടുതല്‍ നടക്കുന്നതെന്ന് കണ്ടെത്തിയിരുന്നു -48ശതമാനം. നഗരത്തില്‍ അത് 29 ശതമാനമാണ്. അടുത്തിടെ നടത്തിയ സര്‍വെയില്‍ വിവാഹിതരായ 20നും 24നും ഇടയിലുള്ള 52.5 ശതമാനം പേരും 18 വയസ്സിനു മുന്‍പായിരുന്നു തങ്ങളുടെ വിവാഹമെന്ന് സമ്മതിച്ചു. നഗരത്തില്‍ ഇത് 28.2 ശതമാനമാണ്.രാജസ്ഥാന്‍, മധ്യപ്രദേശ്, ഉത്തര്‍പ്രദേശ്, ബിഹാര്‍, ജാര്‍ഖണ്ഡ്, പശ്ചിമബംഗാള്‍ എന്നിവിടങ്ങളിലെല്ലാം ശിശുവിവാഹം 51.9 ശതമാനത്തിനും 68.2 ശതമാനത്തിനും ഇടയിലാണ്. ഉത്തര്‍പ്രദേശിലാകട്ടെ പകുതിയോളം ജില്ലകളില്‍ ശിശുവിവാഹ നിരക്ക് സംസ്ഥാനശരാശരിയേക്കാള്‍ കൂടുതലാണ്.
Share this article :

 
Copyright © 2014. Mvartha.com - All Rights Reserved
Proudly powered by axinture
Powered by Blogger.