Home » » സര്‍ക്കാര്‍ ജീവനക്കാര്‍ മത-സാമുദായിക സംഘടനകളുടെ ഭാരവാഹികളാകുന്നതിനു വിലക്ക്‌.

സര്‍ക്കാര്‍ ജീവനക്കാര്‍ മത-സാമുദായിക സംഘടനകളുടെ ഭാരവാഹികളാകുന്നതിനു വിലക്ക്‌.

Written By Unknown on Saturday, 30 August 2014 | 20:52

തിരുവനന്തപുരം: സംസ്‌ഥാന സര്‍ക്കാര്‍ ജീവനക്കാര്‍ മത-സാമുദായിക സംഘടനകളുടെ ഭാരവാഹികളാകുന്നതിനു വിലക്ക്‌. ഇതു സംബന്ധിച്ചു സര്‍ക്കാര്‍ വിജ്‌ഞാപനമിറക്കി.
 
സര്‍ക്കാര്‍ ജീവനക്കാര്‍ സൊസൈറ്റികളുടെയോ ട്രസ്‌റ്റുകളുടെയോ സംഘടനകളുടെയോ പേരില്‍ പണം പിരിക്കരുത്‌. വ്യക്‌തികളില്‍നിന്നോ പൊതു-സ്വകാര്യ സ്‌ഥാപനങ്ങളില്‍ നിന്നോ പണമോ വരിസംഖ്യയോ മറ്റേതെങ്കിലും തരത്തിലുള്ള സാമ്പത്തിക സഹായമോ സ്വീകരിക്കാന്‍ പാടില്ലെന്നാണു ജീവനക്കാരുടെ പെരുമാറ്റച്ചട്ടം ഭേദഗതി ചെയ്‌തുകൊണ്ടുള്ള വിജ്‌ഞാപനത്തില്‍ വ്യക്‌തമാക്കുന്നത്‌.
 
ശാസ്‌ത്ര- സാഹിത്യ, ജീവകാരുണ്യ സൊസൈറ്റികളിലോ ട്രസ്‌റ്റുകളിലോ സംഘടനകളിലോ ഭാരവാഹികളാകുന്ന ജീവനക്കാര്‍ ചുമതലയേറ്റ്‌ ഒരു മാസത്തിനുള്ളില്‍ അക്കാര്യം സര്‍ക്കാരിനെ അറിയിക്കണം. ഭാരവാഹിത്വം പൊതുതാല്‍പര്യത്തിനു വിരുദ്ധമാണെന്നു സര്‍ക്കാര്‍ കണ്ടെത്തിയാല്‍ സ്‌ഥാനം രാജിവയ്‌ക്കണമെന്നും വിജ്‌ഞാപനത്തില്‍ പറയുന്നു.
Share this article :

 
Copyright © 2014. Mvartha.com - All Rights Reserved
Proudly powered by axinture
Powered by Blogger.