Home » » ടൈറ്റാനിയം കേസില്‍ ആരോപണത്തില്‍ ഉറച്ചുനില്‍ക്കുന്നതായി കെ.കെ രാമചന്ദ്രന്‍ മാസ്‌റ്റര്‍.

ടൈറ്റാനിയം കേസില്‍ ആരോപണത്തില്‍ ഉറച്ചുനില്‍ക്കുന്നതായി കെ.കെ രാമചന്ദ്രന്‍ മാസ്‌റ്റര്‍.

Written By Unknown on Saturday, 30 August 2014 | 05:57

തിരുവനന്തപുരം: ടൈറ്റാനിയം കേസില്‍ ആരോപണത്തില്‍ ഉറച്ചുനില്‍ക്കുന്നതായി കോണ്‍ഗ്രസ്‌ നേതാവ്‌ കെ.കെ രാമചന്ദ്രന്‍ മാസ്‌റ്റര്‍. ടൈറ്റാനിയം കേസില്‍ രാമചന്ദ്രന്‍ മാസ്‌റ്ററുടെ ആരോപണം പാര്‍ട്ടി നടപടി എടുത്തതിന്റെ വിദ്വേഷം കാരണമാണെന്ന്‌ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞിരുന്നു. ഇതിന്‌ മറുപടിയുമായാണ്‌ രാമചന്ദ്രന്‍ മാസ്‌റ്റര്‍ രംഗത്ത്‌ വന്നത്‌.

ഫെയ്‌സ്ബുക്കിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. കെ.കെ രാമചന്ദ്രന്‍ മാസ്‌റ്റര്‍ പത്രസമ്മേളനത്തില്‍ പരാമര്‍ശിച്ചതിന്റെ പേരിലാണ്‌ ടൈറ്റാനിയം കേസില്‍ ചെന്നിത്തലയുടെ പേരും വലിച്ചിഴയ്‌ക്കപ്പെട്ടതെന്നും ആ പരാമര്‍ശം പാര്‍ട്ടി നടപടി എടുത്തതിന്റെ വിദ്വേഷം കാരണമാമെന്നുമായിരുന്നു ഉമ്മന്‍ചാണ്ടിയുടെ വിശദീകരണം.

എന്നാല്‍ 2011-ല്‍ താന്‍ നടത്തിയ പത്രസമ്മേളനത്തില്‍ ചെന്നിത്തലയുടെ പേര്‌ പരാമര്‍ശിച്ച്‌ ആഴ്‌ചകള്‍ക്ക്‌ ശേഷമാണ്‌ പാര്‍ട്ടി നാടപടി എടുത്തതെന്ന്‌ രാമചന്ദ്രന്‍ മാസ്‌റ്റര്‍ ഫെയ്‌സ്ബുക്ക്‌ കുറിപ്പില്‍ വ്യക്‌തമാക്കി.
Share this article :

 
Copyright © 2014. Mvartha.com - All Rights Reserved
Proudly powered by axinture
Powered by Blogger.