Home » » എഎസ്‌ഐ ബാബുകുമാര്‍ വധിക്കാന്‍ ശ്രമിച്ച കേസുമായി ബന്ധപ്പെട്ട് വെഞ്ഞാറമൂട് സിഐ എസ് വിജയനെ സിബിഐ അറസ്റ്റ് ചെയ്തു.

എഎസ്‌ഐ ബാബുകുമാര്‍ വധിക്കാന്‍ ശ്രമിച്ച കേസുമായി ബന്ധപ്പെട്ട് വെഞ്ഞാറമൂട് സിഐ എസ് വിജയനെ സിബിഐ അറസ്റ്റ് ചെയ്തു.

Written By Unknown on Thursday, 28 August 2014 | 17:55

കൊല്ലത്തെ എഎസ്‌ഐ ബാബുകുമാര്‍ വധിക്കാന്‍ ശ്രമിച്ച കേസുമായി ബന്ധപ്പെട്ട് വെഞ്ഞാറമൂട് സിഐ എസ് വിജയനെ സിബിഐ അറസ്റ്റ് ചെയ്തു. തെളിവു നശിപ്പിച്ചതിനും ഗൂഡാലോചനക്കുമാണ് അറസ്റ്റ്. അറസ്റ്റിലായ സിഐയെ നാളെ എറണാകുളം സിജെഎം കോടതിയില്‍ ഹാജരാക്കും. കേസുമായി ബന്ധപ്പെട്ട് കേസിലെ പ്രതിയായ കണ്ടെയ്‌നര്‍ സന്തോഷിനെ സിബിഐ വീണ്ടും ചോദ്യം ചെയ്തു.

വിജയന്‍ കൊല്ലം ഈസ്റ്റ് സിഐയായിരിക്കുമ്പോഴാണ് എഎസ്‌ഐ ബാബുകുമാറിനെ വധിക്കാന്‍ ശ്രമിച്ചത്. മാധ്യമപ്രവര്‍ത്തകനായ ഉണ്ണിത്താന്‍ വധശ്രമക്കേസുമായി ബന്ധപ്പെട്ടാണ് ബാബുവിനുനേരെയും ആക്രമുണ്ടായത്. കൊല്ലം ആശ്രാമം ഗസ്റ്റ് ഹൗസില്‍ ഉന്നത പൊലീസുദ്യോഗസ്ഥരുടെ ഒത്തുചേരലും മദ്യസല്‍ക്കാരവും സംബന്ധിച്ച് മാധ്യമപ്രവര്‍ത്തകര്‍ക്ക് വിവരം നല്‍കിയത് ബാബുകുമാറെന്ന് ആരോപിച്ചാണ് വീട്ടില്‍ കയറി കുത്തികൊലപ്പെടുത്താന്‍ ശ്രമിച്ചത്. ഈ കേസില്‍ അന്വേഷണം നടത്തിയതില്‍ വീഴ്ചവരുത്തിയ സിഐ തെളിവു നശിപ്പാനുള്ള ഗൂഡാലോചനയിലും പങ്കു ചേര്‍ന്നുവെന്നാണ് സിബിഐ പറയുന്നത്. ബാബുകുമാര്‍ വധശ്രമക്കേസിന്റെ കേസ് ഡയറി അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന സിഐ സിബിഐക്ക് കൈമാറിയിരുന്നില്ല. ഇത് കണ്ടെത്താന്‍ വിജയന്റെ കൊല്ലത്തെ വീട്ടിലും വെഞ്ഞാറമൂടിലെ ക്വാര്‍ട്ടേഴ്‌സിലും സിബിഐ പരിശോധന നടത്തിയിരുന്നു. ഇതിനുശേഷമാണ് കേസിലെ പ്രതികളായ കണ്ടെയ്‌നര്‍ സന്തോഷ്, പുഞ്ചിരി മഹേഷ്, പെന്റി എഡ്വിന്‍ എന്നിവരെ അറസ്റ്റ് ചെയ്യുന്നത്. ഈ പ്രതികളുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് സിഐയെ അറസ്റ്റ് ചെയ്തത്. ചിന്നക്കട റസ്റ്റ് ഹൗസിലെ സിബിഐ ക്യാമ്പ് ഓഫീസിലേക്ക് വിളിച്ചുവരുത്തിയായിരുന്നു അറസ്റ്റ്. സിബിഐ കസ്റ്റഡിയിലെടുത്ത കണ്ടെയ്‌നര്‍ സന്തോഷിനെ സിബിഐ ചോദ്യം ചെയ്യുകയാണ്. 2011 ജനുവരി 11നാണ് എഎസ്‌ഐ ബാബുകുമാറിനെ വധിക്കാന്‍ ശ്രമിച്ചത്.
Share this article :

 
Copyright © 2014. Mvartha.com - All Rights Reserved
Proudly powered by axinture
Powered by Blogger.