കണ്ണൂര്‍ ● സര്‍ക്കാര്‍
നടപ്പിലാക്കുന്ന പുതിയ മദ്യനയത്തിന്റെ പ്രായോഗികതയില്‍ കോണ്‍ഗ്രസ് നേതാവും
മുന്‍ എം.പിയുമായ കെ.സുധാകരന് സംശയം. മദ്യനയത്തിന്റെ പ്രായോഗികതയില്‍
സംശയമുണ്ട്. മദ്യനയത്തിന്റെ ഭാവി എന്താണെന്ന് കാലം തീരുമാനിക്കും. ചന്തയിലെ
ചർച്ചയിലൂടെയല്ല ഇത്തരം കാര്യങ്ങളിൽ തീരുമാനം എടുക്കേണ്ടതെന്നും ഇതിന്റെ
ഫലം അനുഭവിക്കാന്‍ പോകുന്നത് കേരള ജനതയാണെന്നും അദ്ദേഹം കണ്ണൂരില്‍
വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
പാര്‍ട്ടിക്കുള്ളില്‍ പലവട്ടം ചര്‍ച്ച
ചെയ്യാമായിരുന്നു. എന്നാല്‍ അതുണ്ടായില്ല. മദ്യവിഷയത്തില്‍
സമവായമുണ്ടാക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടുവെന്നും സുധാകരന്‍
പറഞ്ഞു.
മദ്യ വിഷയത്തില്‍ കോടതി നടത്തിയ
ഇടപെടലുകളെയും സുധാകരന്‍ വിമര്‍ശിച്ചു. ഭരിക്കുന്നവരെ വിമര്‍ശിക്കുന്നത്
കോടതികള്‍ ഇപ്പോള്‍ ഒരു ഫാഷന്‍ ആക്കിയിരിക്കുകയാണ്. കേസുകള്‍ പരിഗണിക്കുന്ന
സമയത്ത് ജഡ്ജിമാര്‍ നടത്തുന്ന അഭിപ്രായപ്രകടനങ്ങള്‍ കോടതിയുടെ അന്തസിന്
നിരക്കാത്തതാണ്. മദ്യനയവുമായി ബന്ധപ്പെട്ട പ്രശ്നത്തിൽ കോടതി നടത്തിയ
അഭിപ്രായ പ്രകടനങ്ങൾ ശരിയായില്ലെന്നും സുധാകരന്‍ കൂട്ടിച്ചേര്‍ത്തു.








