തിരുവനന്തപുരം ● സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ബിവറേജസ് കോര്‍പ്പറേഷന്‍ ഔട്ട്‌ലെറ്റുകള്‍ക്ക് മുന്നില്‍ അത്തം മുതല്‍ ചതയം വരെ ഉപരോധം തീര്‍ക്കുമെന്ന് യുവമോര്‍ച്ച. സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള വിദേശ മദ്യശാലകളും അടച്ചുപൂട്ടണമെന്നാവശ്യട്ടാണ് സമരം. അത്തം മുതല്‍ ചതയം വരെ സര്‍ക്കാര്‍ മദ്യശാലകള്‍ തുറന്നു പ്രവര്‍ത്തിക്കാന്‍ അനുവദിക്കില്ല. ഇവിടങ്ങളിൽ മദ്യം കൊണ്ടുവരാനോ കൊണ്ടുപോകാനോ അനുവദിക്കില്ല. ഔട്ട്‌ലെറ്റുകള്‍ക്ക് പുറമേ ബിവറേജസ് കോര്‍പ്പറേഷന്റെ ഗോഡൌണുകളും ഉപരോധിക്കുമെന്നും നേതാക്കള്‍ വ്യക്തമാക്കി.
പുതിയ മദ്യനയപ്രകാരം അടച്ചുപൂട്ടിയ 418 ബാറുകള്‍ക്കു പുറമേ തുറന്ന് പ്രവര്‍ത്തിക്കുന്ന 312 ബാറുകളും പൂട്ടാനാണ് സര്‍ക്കാര്‍ തീരുമാനം. ഇവയ്ക്ക് 15 സാവകാശത്തോടെ നോട്ടീസ് നല്‍കും. സെപ്തംബര്‍ 12 ഓടെ എല്ലാ ബാറുകളും പൂട്ടും. പിന്നീട് പഞ്ചനക്ഷത്ര ഹോട്ടലുകളില്‍ മാത്രമേ വിദേശമദ്യം ലഭ്യമാകുകയുള്ളൂ.








