വാഷിംഗ്ടണ്‍ ● യു.എസ് യുദ്ധവിമാനം വിര്‍ജീനിയയില്‍ തകര്‍ന്നുവീണു. യു.എസ് വ്യോമസേനയുടെ പൈലറ്റിനു മാത്രം ഇരിക്കുവാന്‍ സാധിക്കുന്ന എഫ്-15 വിമാനമാണ് തകര്‍ന്നുവീണത്. പൈലറ്റിനെക്കുറിച്ച് വിവരമൊന്നും ലഭിച്ചിട്ടില്ല. സാധാരണ പരിശീലന പറക്കലിനിടെയാണ് യുദ്ധവിമാനം തകര്‍ന്നതെന്ന് പോലീസ് അറിയിച്ചു. സംഭവ സ്ഥലത്തേക്ക് രക്ഷാപ്രവര്‍ത്തകരും പോലീസും എത്തിച്ചേര്‍ന്നിട്ടുണ്ട്.







