കാര്‍ഡിഫ് ● ടെസ്റ്റ് പരമ്പരയില്‍ തോറ്റു തുന്നംപാടിയ ഇന്ത്യയ്ക്ക് ഇംഗ്ലണ്ടിനെതിരായ രണ്ടാം ഏകദിനത്തില്‍ ഉജ്ജ്വല വിജയം. 133 റണ്‍സിനാണ് ഇന്ത്യ ഇംഗ്ലണ്ടിനെ തകര്‍ത്തത്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ഉയര്‍ത്തിയ 305 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇംഗ്ലണ്ട് 37.2 ഓവറില്‍ 161 നു എല്ലാവരും പുറത്തായി. 40 റണ്‍സെടുത്ത കന്നിക്കാരന്‍ അലക്സ് ഹെയ്ല്‍സ് മാത്രമാണ് ഇംഗ്ലീഷ് നിരയില്‍ തിളങ്ങിയത്.
ഇന്ത്യയ്ക്കു വേണ്ടി രവീന്ദ്ര ജഡേജ ഏഴ് ഓവറില്‍ 28 റണ്‍സ് വഴങ്ങി നാലു വിക്കറ്റ് വീഴ്ത്തി. മുഹമ്മദ് ഷാമിയും അശ്വിനും രണ്ടു വിക്കറ്റ് വീതം വീഴ്ത്തി. മഴ മൂലം ഇംഗ്ളണ്ടിന്റെ വിജയലക്ഷ്യം 47 ഓവറില്‍ 295 റണ്‍സാക്കി കുറച്ചിരുന്നു. ഇതോടെ, അഞ്ചു മത്സരങ്ങളുടെ പരമ്പരയില്‍ ഇന്ത്യ 1-0 നു മുന്നിലെത്തി.
74 നാല് പന്തില്‍ നിന്ന് സെഞ്ചുറി നേടിയ സുരേഷ് റെയ്നയുടെയും(100) അര്‍ധസെഞ്ചുറി നേടിയ രോഹിത് ശര്‍മയുടെയും(52) നായകന്‍ എം.എസ്. ധോണിയുടെയും (52) മികവിലാണ് ഇന്ത്യ മികച്ച സ്കോറിലെത്തിയത്.








