തിരുവനന്തപുരം ● സര്‍ക്കാര്‍ നടപ്പിലാക്കുന്ന പുതിയ മദ്യനയത്തിനെതിരെ നടന്‍ സുരേഷ് ഗോപി രംഗത്ത്. മദ്യനിരോധനമാണ് സര്‍ക്കാര്‍ ലക്ഷ്യമെങ്കില്‍ എന്തിനാണ് ബിവറേജസ് ഔട്ട്‌ലെറ്റുകള്‍ തുറന്നുവച്ചിരിക്കുതെന്ന് സുരേഷ് ഗോപി ചോദിച്ചു. സെപ്റ്റംബര്‍ 12 വരെ ബാറുകള്‍ക്ക് എന്തിനാണ് പ്രവര്‍ത്തനാനുമതി നല്‍കിയതെന്നും അദ്ദേഹം ചോദിച്ചു.
ബിവറേജസ് ഔട്ട്‌ലെറ്റുകള്‍ക്കെതിരെയുള്ള യുവമോര്‍ച്ച സമരത്തെ ന്യായീകരിച്ച അദ്ദേഹം ഡി.വൈ.എഫ്.ഐ, യൂത്ത്‌കോണ്‍ഗ്രസ് തുടങ്ങിയ സംഘടനകള്‍ സമരവുമായി മുന്നോട്ട് വരണമെന്നും പറഞ്ഞു.
അതേസമയം സുരേഷ് ഗോപിയോട വാദപ്രതിവാദത്തിനില്ലെന്ന് കെ.പി.സി.സി പ്രസിഡന്റ് വി.എം സുധീരന്‍ പ്രതികരിച്ചു. മദ്യനയം ഒരു തര്‍ക്കവിഷയമല്ല. അത് ജനങ്ങളുടെ ജീവിതവുമായി ബന്ധപ്പെട്ടതാണ്. പ്രസ്താവനയിലല്ല പ്രവൃത്തിയിലാണ് കാര്യമെന്നും സുധീരന്‍ കൂട്ടിച്ചേര്‍ത്തു.








