മോഹന്‍ലാലിന്റെ മകന്‍ പ്രണവ്‌മോഹന്‍ലാല്‍ സിനിമയിലേക്ക് കടന്നുവരുന്നുവെന്ന വാര്‍ത്തകള്‍ സ്ഥിരീകരിക്കപ്പെട്ടു. അഭിനേതാവായല്ല പ്രണവ് സിനിമയിലെത്തുന്നത്. സിനിമയുടെ സൃഷ്ടാവായ സംവിധായകത്തൊപ്പിയാവാം താരപുത്രന്റെ മനസില്‍. സഹസംവിധായകനായി പ്രണവ് സിനിമയിലെത്തിയതും അതുകൊണ്ട് തന്നെയാവും.
കമലഹാസന്‍ നായകനാവുന്ന വമ്പന്‍ പ്രോജക്ടിലൂടെയാണ് പ്രണവിന്റെ സംവിധാനരംഗത്തേക്കുള്ള ചുവട്‌വയ്പ്. മോഹന്‍ലാലിന്റെ വലിയ ഹിറ്റ് ചിത്രങ്ങളിലൊന്നായ ദൃശ്യമൊരുക്കിയ ജിത്തുജോസഫിനൊപ്പമാണ് പ്രണവ് സംവിധാനകല അഭ്യസിക്കുന്നത്.

ദൃശ്യത്തിന്റെ തമിഴ് റീമേക്കായ പാപനാശത്തിന്റെ ഒരു അസിസ്റ്റന്റ് ഡയറക്ടര്‍ പ്രണവ് മോഹന്‍ലാല്‍ ആണ്. ചെന്നൈയില്‍ ചിത്രീകരണം തുടങ്ങിയ പാപനാശത്തില്‍ ഗൗതമിയാണ് കമല്‍ഹാസന്റെ നായികയാവുന്നത്. പ്രണവിന്റെ അമ്മാവന്‍ സുരേഷ്ബാലാജിയാണ് പാപനാശം നിര്‍മ്മിക്കുന്നത് .
യാത്രകളാണ് യഥാര്‍ത്ഥവിദ്യാഭ്യാസമെന്ന തിരിച്ചറിവില്‍ പ്രണവ് നടത്തിയ യാത്രകളും അവയെക്കുറിച്ചുള്ള എഴുത്തുമാണ് മോഹന്‍ലാലിന്റെ മകന്‍ എന്നതിനപ്പുറം സ്വന്തമായൊരു മേല്‍വിലാസം പ്രണവിന് നല്‍കിയത്.
ഹിമാലയന്‍ യാത്രകളും വായനയും ചെറുപ്രായത്തിലെ തത്വചിന്തയുമായുള്ള കൂട്ടുകൂടലുമെല്ലാം സിനിമയിലെത്തും മുമ്പേ പ്രണവിനെ താരമാക്കിയിരുന്നു.
പ്രണവിന്റെ ഹിമാലയന്‍ യാത്രാവിവരണം സൈബര്‍ലോകത്തും സിനിമാലോകത്തും ഒരു പോലെ ചര്‍ച്ചാവിഷയമായതാണ്.
പ്രണവിന്റെ ഹിമാലയന്‍ യാത്രാവിവരണം സൈബര്‍ലോകത്തും സിനിമാലോകത്തും ഒരു പോലെ ചര്‍ച്ചാവിഷയമായതാണ്.