Home » » പ്ലസ് ടു കേസില്‍ സര്‍ക്കാരിന് വീണ്ടും ഹൈക്കോടതിയുടെ വിമര്‍ശനം.

പ്ലസ് ടു കേസില്‍ സര്‍ക്കാരിന് വീണ്ടും ഹൈക്കോടതിയുടെ വിമര്‍ശനം.

Written By Unknown on Wednesday, 27 August 2014 | 03:50

കൊച്ചി: പ്ലസ് ടു കേസില്‍ സര്‍ക്കാരിന് വീണ്ടും ഹൈക്കോടതിയുടെ വിമര്‍ശനം. സര്‍ക്കാരിന്റെ അപ്പീല്‍ അനാവശ്യമാണെന്ന് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് നിരീക്ഷിച്ചു. അതേസമയം സിംഗിള്‍ ബഞ്ചിന് മുന്നില്‍ രേഖകള്‍ ഹാജരാക്കുന്നതില്‍ തെറ്റ് പറ്റിയെന്ന് അഡ്വക്കേറ്റ് ജനറല്‍ കോടതിയില്‍ വിശദീകരിച്ചു. സിംഗിള്‍ ബെഞ്ചിന് മുന്നില്‍ ഹാജരാക്കിയ രേഖകള്‍ മാറിപ്പോയെന്നും എ ജി സമ്മതിച്ചു. ഇടക്കാല ഉത്തരവ് തെറ്റിദ്ധാരണ മൂലമെന്നും എ ജി കോടതിയില്‍ വാദിച്ചു. സര്‍ക്കാരിന്റെ ഹര്‍ജിയില്‍ കക്ഷിചേരാനുള്ള എസ്എന്‍ഡിപി യോഗത്തിന്റെ അപേക്ഷ കോടതി തള്ളിക്കളഞ്ഞു. 

വിദ്യാര്‍ഥികളുടെ ഭാവിക്ക് കോടതിയുടെ മുന്‍ ഉത്തരവുകള്‍ പാലിച്ചുള്ള നടപടിയെടുക്കുകയാണ് വേണ്ടതെന്ന് ഡിവിഷന്‍ ബെഞ്ച് നിര്‍ദ്ദേശിച്ചു. സര്‍ക്കാരിന്റെ പല നടപടി ക്രമങ്ങളും അനാവശ്യമാണ്. ഹൈക്കോടതി വിധിയില്‍ വെള്ളം ചേര്‍ക്കാതെ അതേപടി നടപ്പാക്കുകയായിരുന്നു വേണ്ടിയിരുന്നതെന്നും ഹൈക്കോടതി ജസ്റ്റിസുമാരായ ആന്റണി ഡൊമിനിക്, ഭാമ ശേഷാദ്രി നായിഡു എന്നിവര്‍ ഉള്‍പ്പെട്ട ബഞ്ച് അഭിപ്രായപ്പെട്ടു. എന്നാല്‍ പ്ലസ് ടു ഹര്‍ജികള്‍ ഒരുമിച്ചു കേള്‍ക്കണമെന്ന മാനേജ്‌മെന്റുകളുടെ ആവശ്യം ഡിവിഷന്‍ ബെഞ്ച് അംഗീകരിക്കുകയും ചെയ്തു.
Share this article :

 
Copyright © 2014. Mvartha.com - All Rights Reserved
Proudly powered by axinture
Powered by Blogger.