Home » » ''മുഖ്യമന്ത്രി ഉടന്‍ രാജിവയ്‌ക്കണം ''വി.എസ്‌. അച്യുതാനന്ദന്‍.

''മുഖ്യമന്ത്രി ഉടന്‍ രാജിവയ്‌ക്കണം ''വി.എസ്‌. അച്യുതാനന്ദന്‍.

Written By Unknown on Thursday, 28 August 2014 | 17:31


തിരുവനന്തപുരം: ടൈറ്റാനിയം അഴിമതി കേസില്‍ വിജിലന്‍സ്‌ കോടതി തുടരന്വേഷണത്തിന്‌ ഉത്തരവായ സാഹചര്യത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഉടന്‍ രാജിവയ്‌ക്കണമെന്നു പ്രതിപക്ഷ നേതാവ്‌ വി.എസ്‌. അച്യുതാനന്ദന്‍. തനിക്കെതിരേ വരുന്ന കോടതി വിധികള്‍ കണ്ടില്ലെന്നു നടിക്കുന്ന മുഖ്യമന്ത്രിയുടെ കീഴില്‍ പുനഃരന്വേഷണത്തിനു യാതൊരു പ്രസക്‌തിയുമില്ല. പാമോയില്‍ കേസില്‍ വിധി വന്നപ്പോള്‍ വിധി പ്രസ്‌താവിച്ച ജഡ്‌ജിയെ തേജോവധം ചെയ്‌തു പുറത്താക്കിയ പരമ്പര്യമാണു അദ്ദേഹത്തിനും യു.ഡി.എഫിനുമുള്ളത്‌.
Share this article :

 
Copyright © 2014. Mvartha.com - All Rights Reserved
Proudly powered by axinture
Powered by Blogger.