Home » » സംസ്‌ഥാനത്ത്‌ ബിജെപി ആഹ്വാനം ചെയ്‌തിരിക്കുന്ന ഹര്‍ത്താല്‍ കണ്ണൂരില്‍ അക്രമാസക്‌തം.

സംസ്‌ഥാനത്ത്‌ ബിജെപി ആഹ്വാനം ചെയ്‌തിരിക്കുന്ന ഹര്‍ത്താല്‍ കണ്ണൂരില്‍ അക്രമാസക്‌തം.

Written By Unknown on Tuesday, 2 September 2014 | 01:11

കണ്ണൂര്‍ : ആര്‍എസ്‌എസ്‌ നേതാവ്‌ വെട്ടേറ്റ്‌ മരിച്ച സംഭവത്തില്‍ സംസ്‌ഥാനത്ത്‌ ബിജെപി ആഹ്വാനം ചെയ്‌തിരിക്കുന്ന ഹര്‍ത്താല്‍ കണ്ണൂരില്‍ അക്രമാസക്‌തം. രാവിലെ ആറുമണിയ്‌ക്ക് ആരംഭിച്ച ഹര്‍ത്താല്‍ അഞ്ചു മണിക്കൂര്‍ പിന്നിട്ടപ്പോഴാണ്‌ സ്‌ഥിതി വഷളായത്‌. ജില്ലയില്‍ രണ്ടിടത്ത്‌ ബോംബേറ്‌ ഉണ്ടായി. ഹര്‍ത്താലിനിടെ പെരളശ്ശേരിയില്‍ തുറന്ന്‌ പ്രവര്‍ത്തിച്ച കടകള്‍ക്കുനേരെ ബൈക്കിലെത്തിയ സംഘം ബോംബെറിയുകയായിരുന്നു. ബോംബേറില്‍ ഒരാള്‍ക്ക്‌ പരുക്കേറ്റു.

കോട്ടയം പുതുപ്പള്ളി വെട്ടത്തുകവലയില്‍ യാത്രക്കാരനുമായി പോയ ഓട്ടോറിക്ഷ തടഞ്ഞ പ്രവര്‍ത്തകര്‍ ഡ്രൈവറെ കയ്യേറ്റം ചെയ്‌തു. പുതുപ്പള്ളി സ്വദേശി ജിജോയ്‌ക്കാണ്‌ പരുക്കേറ്റത്‌. ബിജെപി ആഹ്വാനം ചെയ്‌ത ഹര്‍ത്താല്‍ ജില്ലയില്‍ പൂര്‍ണ്ണമാണ്‌. കെഎസ്‌ആര്‍ടിസി ബസുകള്‍ ഒന്നുംതന്നെ സര്‍വ്വീസ്‌ നടത്തുന്നില്ല. കടകള്‍ എല്ലാം അടഞ്ഞു കിടക്കുകയാണ്‌. വയനാട്‌ മീനങ്ങാടിയില്‍ പുലര്‍ച്ചെ എത്തിയ ബസില്‍ നിന്നും യാത്രക്കാരെ ഇറക്കിയശേഷം ബസ്‌ ആക്രമിച്ചു. എറണാകുളത്ത്‌ ഓട്ടോറിക്ഷയ്‌ക്കും ബസിനും നേരെ കല്ലേറുണ്ടായി. വാഹനത്തിലുണ്ടായിരുന്ന യാത്രക്കാരെ പ്രവര്‍ത്തകര്‍ ഇറക്കിവിട്ടു. റെയില്‍വേ സ്‌റ്റേഷനില്‍ നിരവധി യാത്രക്കാര്‍ കുടുങ്ങിയിട്ടുണ്ട്‌.

ഇന്റലിജന്‍സ്‌ റിപ്പോര്‍ട്ടിന്റെ അടിസ്‌ഥാനത്തില്‍ സംസ്‌ഥാനത്ത്‌ കനത്ത സുരക്ഷയാണ്‌ ഏര്‍പ്പെടുത്തിയിരിക്കുന്നത്‌.
Share this article :

 
Copyright © 2014. Mvartha.com - All Rights Reserved
Proudly powered by axinture
Powered by Blogger.