Home » » ഓഹരി വിപണി സൂചികകള്‍ പുതിയ ചരിത്രമെഴുതി.

ഓഹരി വിപണി സൂചികകള്‍ പുതിയ ചരിത്രമെഴുതി.

Written By Unknown on Monday, 1 September 2014 | 19:16

ഓഹരി വിപണി സൂചികകള്‍ ഇന്ന് പുതിയ ചരിത്രമെഴുതി. നാഷനല്‍ എക്‌സ്‌ചേഞ്ച് സൂചികയായി നിഫ്റ്റി ആദ്യമായി എണ്ണായിരം പിന്നിട്ടു. ഇപ്പോള്‍ 60 പോയിന്റ് നേട്ടത്തോടെ 8,015 എന്ന നിലയിലാണ് നിഫ്റ്റി. സെന്‍സെക്‌സ് 200 പോയിന്റ് വരെയാണ് രാവിലെ ഉയര്‍ന്നത്. ഇപ്പോള്‍ 26,830 കടന്നു മുന്നേറുന്നു.
ഖനന മേഖലയിലെ കമ്പനികളായ ഹിന്‍ഡാല്‍കോ, കോള്‍ ഇന്ത്യ, എന്‍ടിപിസി, ഗോയില്‍ എന്നിവയെല്ലാം ഇന്ന് നേട്ടം കാണിക്കുന്നു. മാരുതി സുസൂക്കി, ലാഴ്‌സണ്‍ എന്നിവ ഇന്ന് മൂന്നു ശതമാനത്തോളം നേട്ടം കാണിക്കുന്നു. ഹീറോ മോട്ടോ കോപ്, സിപ്‌ള, എന്നിവയും നേട്ടത്തിലാണ്. ഐസിഐസിഐ, എസ്ബിഐ, ആക്‌സിസ് എന്നീ ബാങ്കിങ് ഓഹരികളിലും വന്‍ കുതിപ്പ് കാണിക്കുന്നു.
Share this article :

 
Copyright © 2014. Mvartha.com - All Rights Reserved
Proudly powered by axinture
Powered by Blogger.