Home » » ചീഫ്‌ ജസ്റ്റിസിന്റെ ഗവര്‍ണര്‍ നിയമനം ജുഡീഷ്യറിയെ കളങ്കപ്പെടുത്തും - അഡ്വ.കെ.എം അഷ്‌റഫ്‌

ചീഫ്‌ ജസ്റ്റിസിന്റെ ഗവര്‍ണര്‍ നിയമനം ജുഡീഷ്യറിയെ കളങ്കപ്പെടുത്തും - അഡ്വ.കെ.എം അഷ്‌റഫ്‌

Written By Unknown on Monday, 1 September 2014 | 18:53




കോഴിക്കോട്‌: മുന്‍ സുപ്രീംകോടതി ചീഫ്‌ജസ്റ്റിസ്‌ ശ്രീ.പി.സദാശിവത്തെ കേരള ഗവര്‍ണറായി നിയമിക്കുന്നത്‌ ജുഡീഷ്യറിയെ കളങ്കപ്പെടുത്താന്‍ കാരണമാകുമെന്നും അതുകൊണ്ട്‌ സര്‍ക്കാര്‍ ഈ തീരുമാനത്തില്‍ നിന്ന്‌ പിന്‍തിരിയണമെന്നും എസ്‌.ഡി.പി.ഐ സംസ്ഥാന പ്രസിഡന്റ്‌ അഡ്വ.കെ.എം അഷ്‌റഫ്‌.

റിട്ടയര്‍മെന്റിന്‌ ശേഷം സ്ഥാനങ്ങള്‍ കിട്ടുവാന്‍ ഭരണത്തിലിരിക്കുന്നവര്‍ക്ക്‌ അനുകൂലമായ വിധിനല്‍കുന്ന സ്ഥിതിക്ക്‌ ഇടവരാന്‍ ഇത്‌ കാരണമാകും. മുന്‍ ചീഫ്‌ജസ്റ്റിസ്‌ അടക്കമുള്ള ജുഡിഷ്യറിയിലെ പ്രമുഖരെക്കുറിച്ച്‌ ഇതിനകം അഴിമതി അരോപണം വന്ന സാഹചര്യത്തില്‍ സംശയങ്ങള്‍ ബലപ്പെടും. ശക്തമായ എതിര്‍പ്പുകളുണ്ടായിട്ടും സര്‍ക്കാര്‍ ഗവര്‍ണര്‍ നിയമനത്തില്‍ ഉറച്ച്‌ നില്‍ക്കുന്നത്‌ ദുരൂഹമാണ്‌.

പരമോന്നത നീതി പീഠത്തിലെ ഏറ്റവും ഉയര്‍ന്ന പദവിയില്‍ ഇരുന്ന ജസ്റ്റിസ്‌ പി.സദാശിവം ഗവര്‍ണര്‍ സ്ഥാനം ഏറ്റെടുക്കാന്‍ വിസമ്മതിച്ചാല്‍ ഇന്ത്യന്‍ നീതിന്യായവ്യവസ്ഥക്ക്‌ അഭിമാനാര്‍ഹമായ ഒരു നിലപാടായി എന്നും സ്‌മരിക്കപ്പെടുമെന്നും എസ്‌.ഡി.പി.ഐ സംസ്ഥാന പ്രസിഡന്റ്‌ പറഞ്ഞു
Share this article :

 
Copyright © 2014. Mvartha.com - All Rights Reserved
Proudly powered by axinture
Powered by Blogger.