ന്യൂഡല്‍ഹി: കെപിഎംഎസും എസ്‌എന്‍ഡിപിയും നിര്‍ണ്ണായക ശക്‌തികളെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി. ഇവരെ അവഗണിച്ച് കൊണ്ട് കേരളത്തില്‍ രാഷ്‌ട്രീയമാറ്റം അസാധ്യമാണെന്നും മോഡി പറഞ്ഞു. കെപിഎംഎസിന്റെ ആഭിമുഖ്യത്തില്‍ ഡല്‍ഹിയില്‍ നടത്തിയ അയ്യങ്കാളിയുടെ 152-ാമത് ജന്മവാര്‍ഷികം ഉദ്‌ഘാടനം ചെയ്‌ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
അയ്യങ്കാളിയുടെ സംഭാവനകള്‍ മഹത്തമാണെന്നും അദ്ദേഹത്തിന് ചരിത്രത്തില്‍ അര്‍ഹമായ അംഗീകാരം നല്‍കണമെന്നും മോഡി ആവശ്യപ്പെട്ടു. കേരളീയര്‍ക്ക് ഓണാശംസകള്‍ നേര്‍ന്നുകൊണ്ടാണ് പ്രധാനമന്ത്രി പ്രസംഗം തുടങ്ങിയത്. അയ്യങ്കാളിയെപ്പോലെയുള്ള സാമൂഹ്യ പരിഷ്‌ക്കര്‍ത്താക്കളെ മറക്കുന്നത് ദൗര്‍ഭാഗ്യകരമാണെന്നും മോഡി കൂട്ടിച്ചേര്‍ത്തു.
അയ്യങ്കാളി അടിച്ചമര്‍ത്തപ്പെട്ടവര്‍ക്കായി പോരാടിയ സാമൂഹ്യ പരിഷ്‌ക്കര്‍ത്താവാണെന്നും പ്രധാനമന്ത്രി പറഞ്ഞു. സാമൂഹ്യ അസമത്വം ഇല്ലാതാക്കാന്‍ ശ്രമിക്കണമെന്നും മോഡി പറഞ്ഞു. സംസ്‌ഥാന ബിജെപി അധ്യക്ഷന്‍ വി മുരളീധരനും കെപിഎംഎസ് നേതാക്കളും ചടങ്ങില്‍ സംബന്ധിച്ചു.







