കൊച്ചി: ഐടി ആക്‌ടിനെതിരെ സംസ്‌ഥാനത്തെ പൗരാവകാശ പ്രവര്‍ത്തകര്‍ കോടതിയെ സമീപിക്കാന്‍ ഒരുങ്ങുന്നു. ഫെയ്‌സ്ബുക്ക്, ട്വിറ്റര്‍, വാട്ട്‌സ്ആപ്പ് തുടങ്ങിയ നവമാധ്യമങ്ങളില്‍ ഇടപെടുന്നവരുടെ കൂട്ടായ്‌മയാണ് ഹൈക്കോടതിയില്‍ പെതുതാല്‍പ്പര്യ ഹര്‍ജി നല്‍കാന്‍ തയ്യാറെടുക്കുന്നത്. ഹര്‍ജി നല്‍കുന്നതിന് മുന്നോടിയയി പ്രവര്‍ത്തകര്‍ ഫെയ്‌സ്ബുക്കിലൂടെ പ്രചരണം തുടങ്ങി.
ഫെയ്‌സ്ബുക്ക് കമന്റുകളുടെ പേരില്‍ പോലും കേസെടുക്കാന്‍ പേലീസ് അവലംഭിക്കുന്ന ഐട ആക്‌റ്റ് 2000 എന്ന നിയമം ഭരണഘടനാ വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയാണ് പൗരാവകാശ പ്രവര്‍ത്തകര്‍ പൊതുതാല്‍പ്പര്യ ഹര്‍ജി നല്‍കാന്‍ ആലോചിക്കുന്നത്. നിലവിലെ ഐടി ആക്‌റ്റ് അഭിപ്രായ സ്വാതന്ത്യത്തെ ഹനിക്കുന്നതാണെന്നാണ് വിമള്‍ശകര്‍ പറയുന്നത്. ഇന്ത്യയില്‍ പ്രതിവര്‍ഷം നിരവധി പേരാണ് ഐടി ആക്‌റ്റ് പ്രകാരം അറസ്‌റ്റ് ചെയ്യപ്പെടുന്നത്.








