Home » » മദ്യനയത്തിന്‍റെ ഏറ്റവും വലിയ ഇര താനാണെന്ന് കെഎം മാണി.

മദ്യനയത്തിന്‍റെ ഏറ്റവും വലിയ ഇര താനാണെന്ന് കെഎം മാണി.

Written By Unknown on Monday, 8 September 2014 | 08:26

മദ്യനയം തീരുമാനിച്ചെങ്കിലും യുഡിഎഫിലെ ബാര്‍തര്‍ക്കം തീരുന്നില്ല. ബാറുകള്‍ പൂട്ടുമ്പോഴുണ്ടാകുന്ന വരുമാനനഷ്ടത്തെച്ചൊല്ലി മന്ത്രിമാര്‍ക്കിടയിലെ തര്‍ക്കം പുറത്തേക്ക്. മദ്യനയത്തിന്‍റെ ഏറ്റവും വലിയ ഇരയാണെന്ന് ധനമന്ത്രി കെഎം മാണി ഒരു സ്വകാര്യ ചാനലിനോട് പറഞ്ഞു.അതേ സമയം മദ്യനയം മൂലമുള്ള വരുമാന നഷ്ടം നഷ്ടമായി കാണുന്നില്ലെന്നായിരുന്നു മുഖ്യമന്ത്രി പറഞ്ഞത്. 

418 നൊപ്പം 312 ബാറുകള്‍കൂടി പൂട്ടിയിടുന്നിതിലെ വിയോജിപ്പ് കേരള കോണ്‍ഗ്രസ് നേതാവും ധനമന്ത്രിയുമായ കെ എം മാണി പരസ്യപ്പെടുത്തുകയാണ്.

സാമ്പത്തിക പ്രശ്നമുണ്ടായാല്‍ തന്നെ കുറ്റപ്പെടുത്തേണ്ടെന്ന മുന്നറിയിപ്പാണ് അദ്ദേഹം നല്‍കുന്നത്. 418 ബാറുകളെ ചൊല്ലിയുള്ള തര്‍ക്കത്തില്‍ കെ എം മാണി സുധീരനെ പിന്തുണച്ചതോടെയാണ് മുഖ്യമന്ത്രിയും എ ഗ്രൂപ്പ് എതിര്‍ചേരിയെ കടത്തിവെട്ടുന്ന തീരുമാനമെടുത്തത് . മുന്നണിയിലുണ്ടായിരുന്ന കൂട്ടുകെട്ടുകള്‍പൊളിഞ്ഞിടത്ത് കാര്യങ്ങള്‍ എത്തുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തിന് തെല്ലും മാറ്റമില്ലെന്നാണ് വരുമാനത്തര്‍ക്കത്തിലെ മുഖ്യമന്ത്രിയുടെ മറുപടി വ്യക്തമാക്കുന്നത് 

സമൂഹം ആശിച്ച മാറ്റമാണ് സര്‍ക്കാര്‍ നടപ്പാക്കുന്നതെന്നും സമൂഹമാകെ സര്‍ക്കാരിനൊപ്പമുണ്ടാകുമെന്ന് എക്സൈസ് മന്ത്രിയും ശിവഗിരിയില്‍ പറഞ്ഞു. ധനമന്ത്രിയല്ല, മദ്യ നയത്തിന്‍റെ ഇര കേരളമാണെന്ന് മന്ത്രി ഷിബു ബേബി ജോണ്‍പറഞ്ഞു . ഇപ്പോഴത്തെ തീരുമാനങ്ങളില്‍ തിരുത്തലുണ്ടാകുമെന്ന് പ്രതീക്ഷയും അദ്ദേഹം പങ്കുവച്ചു.
Share this article :

 
Copyright © 2014. Mvartha.com - All Rights Reserved
Proudly powered by axinture
Powered by Blogger.