കോട്ടയം: പുതിയ മദ്യനയത്തിലേക്ക് നയിച്ചത് മുഖ്യമന്ത്രിയുടെ പിടിവാശിയാണെന്ന് കേരള കോണ്‍ഗ്രസ് എം. പ്ലസ്‌ടു, ടൈറ്റാനിയം പാമോലിന്‍ കേസുകളില്‍ സര്‍ക്കാരിന്റെയും മുഖ്യമന്ത്രിയുടെയും പ്രതിച്ഛായ തകര്‍ന്നെന്നും കഴിഞ്ഞദിവസം കോട്ടയത്ത് ചേര്‍ന്ന പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തില്‍ വിമര്‍ശനമുയര്‍ന്നു. യോഗത്തിന്റെ തുടക്കത്തില്‍ മദ്യനയം സംബന്ധിച്ച് ചര്‍ച്ചകള്‍ നടന്നപ്പോള്‍, താനല്ല ഇതിന് ഉത്തരവാദിയെന്ന് തുടങ്ങിയായിരുന്നു പാര്‍ട്ടി ചെയര്‍മാന്‍ കെഎം മാണിയുടെ മറുപടി. വലിയ സാമ്പത്തിക പ്രതിസന്ധിയിലേക്കാണ് സംസ്ഥാനം നീങ്ങുന്നതെന്നും ഈ ഭാരം താങ്ങാവുന്നതിലുമപ്പുറമാണെന്നും മാണി പറഞ്ഞു. ഈ രീതിയില്‍ മുന്നണിയില്‍ തുടരണോ എന്ന മറുചോദ്യമാണ് പിന്നീട് യോഗത്തില്‍ ഉണ്ടായത്. മുഖ്യമന്ത്രി ആകാനുള്ള സാധ്യത കെഎം മാണി പരമാവധി ഉപയോഗപ്പെടുത്തണമെന്ന ആവശ്യവും യോഗത്തിലുയര്‍ന്നു.
ടൈറ്റാനിയം, പാമോലിന്‍, പ്ലസ്‌ടു കേസുകള്‍ സംബന്ധിച്ച് അടുത്തിടെ വന്ന കോടതിവിധികള്‍ സര്‍ക്കാരിനും മുന്നണിക്കും അപമാനമുണ്ടാക്കുന്നതാണ്. മുഖ്യമന്ത്രിയുടെ പ്രതിച്ഛായ തകര്‍ന്നുവെന്നും യോഗം വിമര്‍ശിച്ചു. ഈ സാഹചര്യത്തില്‍ മുന്നണി സംവിധാനത്തില്‍ മാറ്റം വേണമെന്ന ആവശ്യമാണ് ചര്‍ച്ചയില്‍ പങ്കെടുത്ത ഭൂരിപക്ഷം പ്രതിനിധികളും ഉന്നയിച്ചത്. കേരള കോണ്‍ഗ്രസ് മുമ്പ് മുന്നോട്ടുവച്ച ആവശ്യങ്ങളില്‍ നിന്ന് പിന്നോട്ടില്ലെന്ന സൂചനയും ഇപ്പോഴത്തെ മദ്യനയത്തില്‍ പങ്കില്ലെന്നുള്ള തുറന്നുപറച്ചിലുമാണ് പാര്‍ട്ടി ഇതിലൂടെ നടത്തുന്നത്. -