ന്യൂഡല്‍ഹി: അന്താരാഷ്ട്ര വിപണിയില്‍ അസംസ്‌കൃത എണ്ണയുടെ വിലയിടിവ് തുടരുന്നതിനാല്‍ ഡീസല്‍ വിലയില്‍ കുറവ് വരുത്തിയേക്കും. ഇത് സംബന്ധിച്ച് സര്‍ക്കാര്‍ ഉടനെ തീരുമാനമെടുക്കുമെന്നാണ് സൂചന. ഏഴ് വര്‍ഷത്തിനിടയില്‍ ആദ്യമായാണ് ഡീസല്‍ വില കുറയ്ക്കുന്നതിനെക്കുറിച്ച് സര്‍ക്കാര്‍ ആലോചിക്കുന്നത്.
വിലകുറയ്ക്കുന്നതോടെ രാജ്യത്തെ പണപ്പെരുപ്പനിരക്ക് പിടിച്ചുനിര്‍ത്താനാകുമെന്നാണ് കണക്കുകൂട്ടല്‍. മണ്‍സൂണ്‍ ലഭ്യതക്കുറവ് ഭക്ഷ്യ ഉല്‍പന്നങ്ങളുടെ വില ഉയര്‍ത്തുമെന്ന ഭീഷണിക്കിടെ ചെറിയ ആശ്വാസം നല്‍കുന്നതാണ് എണ്ണവലിയിടിവ്.
അസംസ്‌കൃത എണ്ണയുടെ വില 14 മാസത്തെ താഴ്ന്നനിലയിലെത്തിയിരിക്കുകയാണിപ്പോള്‍. ബ്രന്‍ഡ് ക്രൂഡ് വില വിപ്പയ്ക്ക് 99.76 ഡോളറിലാണ് വ്യാപാരം നടക്കുന്നത്. ജൂണിലെ വിലയില്‍നിന്ന് 13 ശതമാനമാണ് ഇടിവുണ്ടായത്. തുടര്‍ച്ചയായ നാലാമത്തെ ആഴ്ചയാണ് വില താഴുന്നത്. എന്നാല്‍ ഇപ്പോഴത്തെ ഇടിവ് താല്‍ക്കാലികമാണെന്നും ശീതകാലം തുടങ്ങുന്നതോടെ വിലയില്‍ വ്യത്യാസം വരുമെന്നും ഒപെക് പറയുന്നു.