തിരുവനന്തപുരം: മദ്യനയത്തിനെതിരെ പരോക്ഷ വിമര്‍ശനവുമായി മന്ത്രി ഷിബു ബേബി ജോണ്‍ വീണ്ടും രംഗത്ത്. ഏതെങ്കിലും സര്‍ക്കാര്‍ ഉത്തരവ് വഴി സമൂഹത്തിലെ ജീര്‍ണത ഇല്ലാതാക്കാന്‍ കഴിയില്ലെന്നു മന്ത്രി ഷിബു ബേബി ജോണ്‍ പറഞ്ഞു. സാമൂഹ്യ മാറ്റത്തിനായി നിലകൊള്ളുന്ന ചില നേതാക്കള്‍ അവരൊഴികെ മറ്റുളളവരെല്ലാം തെറ്റാണെന്നു പ്രചരിപ്പിക്കുകയാണ്. പന്മന ആശ്രമത്തില്‍ ചട്ടമ്പി സ്വാമി ജയന്തി സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി ഷിബുബേബി ജോണ്‍.








