Home » » ടെലിവിഷന്‍, ഇന്റര്‍നെറ്റ്, മൊബൈല്‍ ഫോണ്‍ സേവനങ്ങളെ നിയന്ത്രിക്കുന്ന ബില്‍ അവതരിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍.

ടെലിവിഷന്‍, ഇന്റര്‍നെറ്റ്, മൊബൈല്‍ ഫോണ്‍ സേവനങ്ങളെ നിയന്ത്രിക്കുന്ന ബില്‍ അവതരിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍.

Written By Unknown on Sunday, 7 September 2014 | 22:10

ന്യൂഡല്‍ഹി: ടെലിവിഷന്‍, ഇന്റര്‍നെറ്റ്, മൊബൈല്‍ ഫോണ്‍ സേവനങ്ങളെ നിയന്ത്രിക്കുന്ന കമ്യൂണിക്കേഷന്‍ കണ്‍വര്‍ജന്‍സ് ബില്‍ അവതരിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ഒരുങ്ങുന്നു. 2001 ല്‍ വാജ്പയി സര്‍ക്കാര്‍ ഈ ബില്‍ ലോക്‌സഭയില്‍ അവതരിപ്പിച്ചിരുന്നുവെങ്കിലും പിന്നീട് വന്ന യു.പി.എ സര്‍ക്കാര്‍ ഇത് ഉപേക്ഷിക്കുകയായിരുന്നു. ബില്ല്് ഉടന്‍ അവതരിപ്പിക്കുമെന്ന് ടെലികോം മന്ത്രി രവിശങ്കര്‍ പ്രസാദ് സൂചന നല്‍കി. 

വിവിധ മാധ്യമങ്ങളുടെ നിയന്ത്രണത്തിനായി കമ്യൂണിക്കേഷന്‍സ് കമ്മീഷന്‍ എന്ന പേരില്‍ ഏഴ് അംഗങ്ങളുള്ള കമ്മീഷനും ഒരു അപ്പലേറ്റ് അതോറിറ്റിയും രൂപവത്ക്കരിക്കണമെന്ന ശുപാര്‍ശ ബില്ലിലുണ്ടാകും. ടെലികോം, വാര്‍ത്താ സംപ്രേക്ഷണം, വിവരസാങ്കേതിവിദ്യ, നിയമം, ഉപഭോക്ത കാര്യങ്ങള്‍,സാമ്പത്തികം എന്നീ മേഖലകളിലെ വിദഗ്ധരായിരിക്കും കമ്മീഷന്‍ അംഗങ്ങള്‍. 

ഉപഭോക്താക്കള്‍ക്ക് മികച്ച സേവനം നല്‍കുകയും ഈ മേഖലയിലെ കുത്തകവത്ക്കരണം തടയുകയുമായാണ് കമ്മീഷന്റെ രൂപവത്ക്കരണത്തിലൂടെ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്.
Share this article :

 
Copyright © 2014. Mvartha.com - All Rights Reserved
Proudly powered by axinture
Powered by Blogger.