Home » » ശ്യാമപ്രസാദ് സംവിധാനം ചെയ്യുന്ന ഇവിടെയിലൂടെ വീണ്ടും പൃഥ്വിരാജും ശ്യാമപ്രസാദും ഒന്നിക്കുന്നു.

ശ്യാമപ്രസാദ് സംവിധാനം ചെയ്യുന്ന ഇവിടെയിലൂടെ വീണ്ടും പൃഥ്വിരാജും ശ്യാമപ്രസാദും ഒന്നിക്കുന്നു.

Written By Unknown on Sunday, 7 September 2014 | 10:01

അകലെ എന്ന ചിത്രത്തിന് ശേഷം ശ്യാമപ്രസാദ് സംവിധാനം ചെയ്യുന്ന ഇവിടെയിലൂടെ വീണ്ടും പൃഥ്വിരാജും ശ്യാമപ്രസാദും ഒന്നിക്കുന്നു. ഫഹദ്ഫാസിലാണ് ഇവിടെയിലെ മറ്റൊരു താരം. സന്തോഷ് നായര്‍ സംവിധാനം ചെയ്യുന്ന മണിരത്‌നം പൂര്‍ത്തിയായിക്കഴിഞ്ഞാല്‍ ഫഹദ്ഫാസില്‍ ഈ ചിത്രത്തില്‍ ജോയിന്‍ ചെയ്യുമെന്നാണ് സൂചന. സെപ്തംബര്‍ അവസാനവാരമോ ഒക്ടോബര്‍ ആദ്യമോ ചിത്രീകരണം ആരംഭിക്കുന്ന രീതിയിലാണ് മുന്നൊരുക്കങ്ങള്‍ നടക്കുന്നത്. അമേരിക്കയില്‍ പൂര്‍ണമായും ചിത്രീകരിക്കുന്ന ഇവിടെ അമേരിക്കന്‍ജീവിതത്തിന്റെ അര്‍ത്ഥതലങ്ങളിലേക്കും കണ്ണോടിക്കും.സാങ്കേതികത്തികവോടെ ഒരുക്കുന്ന ചിത്രത്തിന് ഒരു അന്തര്‍ദ്ദേശീയമാനമുള്ള ദൃശ്യപരിചരണം നല്‍കാനാണ് സംവിധായകന്റെ ശ്രമം. ഇംഗ്ലീഷ് എന്ന ചിത്രത്തിന് തിരക്കഥ രചിച്ച വേണുഗോപാലാണ് ഇവിടെയുടെയും തിരക്കഥാകൃത്ത്  മറ്റ് താരങ്ങളുടെയും സാങ്കേതികപ്രവര്‍ത്തകരുടെയും വിവരങ്ങള്‍ അറിഞ്ഞുവരുന്നതേയുള്ളൂ. ശ്യാമപ്രസാദ് സംവിധാനം ചെയ്ത ആര്‍ട്ടിസ്റ്റ് എന്ന ചിത്രത്തിലൂടെ ഫഹദ്ഫാസില്‍ മികച്ച നടനുള്ള സംസ്ഥാന പുരസ്‌കാരം നേടിയിരുന്നു. അമേരിക്കന്‍ പ്രൊജക്ടില്‍ അഭിനയിക്കുന്നതിനായി അഞ്ചോളം ചിത്രങ്ങള്‍ ഫഹദ് മാറ്റിവച്ചതായും അറിയുന്നു.
Share this article :

 
Copyright © 2014. Mvartha.com - All Rights Reserved
Proudly powered by axinture
Powered by Blogger.