കൊല്‍ക്കൊത്ത : മറ്റൊരാളുടെ സ്വരം അനുകരിക്കുന്നത് അത്രയ്ക്ക് വലിയ കുറ്റമാണോ എന്ന് ചോദിക്കാന്‍ വരട്ടെ.എങ്കില്‍ നാട്ടില്‍ ഉള്ള മിമിക്രിക്കാരെ കൊണ്ട് നമ്മുടെ ജയിലുകള്‍ നിറഞ്ഞനെ.ആദ്യം വാര്‍ത്ത മുഴുവന്‍ വായിക്കുക.കേരളത്തില്‍ അല്ല പശ്ചിമ ബംഗാളിലാണ് സംഭവം. പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രിയായ മമത ബാനര്‍ജിയുടെ ശബ്ദമാണ് ഒരു യുവതി അനുകരിച്ചത്.മമതയുടെ ശബ്ദമനുകരിച്ച് പണം തട്ടിയെടുക്കാന്‍ ശ്രമിച്ചതാണ് യുവതിയെ പോലീസ് അറസ്റ്റു ചെയ്യുവാന്‍ കാരണം . നോര്‍ത്ത് 24 പര്‍ഗനസ് ജില്ലയിലാണ് സംഭവം നടന്നത്. ഖര്‍ദ നിവാസിനിയായ അനന്യ ബിശ്വാസ് എന്ന യുവതിയാണ് അറസ്റ്റിലായത് .ഫോണിലൂടെയാണ് ഇവര്‍ തട്ടിപ്പിന് ശ്രമിച്ചത് .
മമതയുടെ ശബ്ദമനുകരിച്ച് രണ്ട് മുതിര്‍ന്ന തൃണമുല്‍ കോണ്‍ഗ്രസ് നേതാക്കളില്‍ നിന്നാണ് യുവതി പണം തട്ടാന്‍ ശ്രമം നടത്തിയത്. ദീദിയാണെന്ന് പറഞ്ഞായിരുന്നു ഫോണിലൂടെ തുടക്കം. തിറ്റഗഡ് മുനിസിപ്പാലിറ്റി ചെയര്‍മാന്‍ പ്രശാന്ത ചൗധരിക്കായിരുന്നു ആദ്യം കോള്‍ ലഭിച്ചത്.
ചില ക്ഷേമ പദ്ധതിക്കായി 5 ലക്ഷം രൂപ വേണമെന്നായിരുന്നു ആവശ്യം. ഇക്കാര്യം ചൗധരി ഉറ്റസുഹൃത്തും തൃണമുല്‍ കോണ്‍ഗ്രസുകാരനുമായ ഖര്‍ദയോട് പറഞ്ഞു. തുടര്‍ന്ന് ഖര്‍ദ യുവതിയോട് സംസാരിച്ചു.എന്നാല്‍ സംസാരത്തിനിടയില്‍ സംശയം തോന്നിയ ഖര്‍ദ ഫോണ്‍ നമ്പര്‍ പോലീസിന് നല്‍കുകയായിരുന്നു. തുടര്‍ന്ന് പോലിസ് നടത്തിയ വിശദമായ അന്വേഷണത്തിലാണ് യുവതി അറസ്റ്റിലാകുന്നത് .








