തലശേരി: കതിരൂര്‍ മനോജ് വധക്കേസില്‍ സര്‍ക്കാരിനും അന്വേഷണ ഏജന്‍സിക്കും ശക്തമായ താക്കീതുമായി ബിജെപി സംസ്ഥാന പ്രസിഡന്റ് വി.മുരളീധരന്റെ വിവാദ പ്രസംഗം. മനോജ് വധക്കേസില്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ ആത്മസംയമനം പാലിക്കുകയാണ്. ഇത് മറികടന്ന് നീതി നടപ്പാക്കിക്കാന്‍ ഒരു നിമിഷത്തെ നിര്‍ദേശം മതിയെന്ന് ഓര്‍ക്കമെന്നും മുരളീധരന്‍ പറഞ്ഞു. തലശേരിയില്‍ നടക്കുന്ന ബിജെപി ജനശക്തി സംഗമത്തിലാണ് മുരളീധരന്‍ പ്രകോപനപരമായ പ്രസംഗം നടത്തിയത്. കണ്ണൂരിലെ ആയിരക്കണക്കിന് കുടുംബങ്ങളുമായും പതിനായിരക്കണക്കിന് പ്രവര്‍ത്തകരുമായും ബന്ധമുള്ള പ്രവര്‍ത്തകനായിരുന്നു മനോജ്. ഇത്തരമൊരു പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടിട്ടും പാര്‍ട്ടിയുടെ പ്രവര്‍ത്തകര്‍ ആത്മസംയമനം പാലിക്കുന്നത് തങ്ങളുടെ സംസ്‌കാരമാണ്. ഇതൊക്കെ മാറ്റിവച്ച് നീതി നടപ്പാക്കിക്കാന്‍ ഒരു നിമിഷത്തെ നിര്‍ദേശം മതിയെന്ന് ഓര്‍ക്കണം. അതിലേക്ക് കാര്യങ്ങള്‍ വലിച്ചിഴയ്ക്കരുതെന്നും മുരളീധരന്‍ മുന്നറിയിപ്പ് നല്‍കി. മുരളീധരന്റെ പരാമര്‍ശത്തില്‍ വിമര്‍ശനവുമായി സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി.ജയരാജന്‍ രംഗത്തെത്തി. ബിജെപി നേതൃത്വം ആസുത്രണം ചെയ്യുന്ന ആക്രമണമാണ് കണ്ണൂരില്‍ നടക്കുന്നതെന്ന് ഇതോടെ വ്യക്തമായതായി ജയരാജന്‍ കുറ്റപ്പെടുത്തി.
Home »
News
» മനോജ് വധക്കേസില്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ ആത്മസംയമനം പാലിക്കുകയാണ്. ഇത് മറികടന്ന് നീതി നടപ്പാക്കിക്കാന്‍ ഒരു നിമിഷത്തെ നിര്‍ദേശം മതി വി.മുരളീധരന്‍.
മനോജ് വധക്കേസില്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ ആത്മസംയമനം പാലിക്കുകയാണ്. ഇത് മറികടന്ന് നീതി നടപ്പാക്കിക്കാന്‍ ഒരു നിമിഷത്തെ നിര്‍ദേശം മതി വി.മുരളീധരന്‍.
Written By Unknown on Saturday, 13 September 2014 | 00:53







