ന്യൂഡല്‍ഹി: ബാറുടമകള്‍ക്ക് വേണ്ടി സുപ്രീംകോടതിയില്‍ മുസ്ലീംലീഗ് നേതാവും അഭിഭാഷകനുമായ അഡ്വ. ഹാരിസ് ബീരാനാണ് ഹാജരായത് വിവാദമാകുന്നു. കെ.എം.സി.സിയുടെ ഡല്‍ഹി യൂണിറ്റ് പ്രസിഡന്റാണ് ഇദ്ദേഹം.
ഇക്കാര്യത്തില്‍ മുസ്ലീംലീഗില്‍ കടുത്ത അതൃപ്തിയുണ്ടെന്നാണ് സൂചന. മുതിര്‍ന്ന കേന്ദ്രമന്ത്രിയായിരുന്ന കപില്‍ സിബലിനെ ബാറുടമകള്‍ക്ക് വേണ്ടി ഹാജരാകുന്നത് കോണ്‍ഗ്രസ് തടഞ്ഞപോലെ മുസ്ലീംലീഗും ചെയ്യേണ്ടിയിരുന്നുവെന്നാണ് പല നേതാക്കളും കരുതുന്നത്.
അതേസമയം, മുസ്ലീംലീഗിന്റെ ഉന്നതസമിതികളില്‍ ഒന്നും ബീരാന്‍ അംഗമല്ലെന്ന് അബ്ദുറഹ്മാന്‍ രണ്ടത്താണി എം.എല്‍.എ പറഞ്ഞു. അഭിഭാഷകനെന്ന നിലയില്‍ അദ്ദേഹത്തിന് തന്റെ ഇഷ്ടത്തിന് പ്രവര്‍ത്തിക്കാന്‍ അവകാശമുണ്ടെന്നും രണ്ടത്താണി പറഞ്ഞു.








