Home » , » സംസ്ഥാന മാസ്റ്റേഴസ്‌ നീന്തല്‍ മലപ്പുറത്തിന്‌ കിരീടം.

സംസ്ഥാന മാസ്റ്റേഴസ്‌ നീന്തല്‍ മലപ്പുറത്തിന്‌ കിരീടം.

Written By Unknown on Tuesday, 18 November 2014 | 06:11


കോഴിക്കോട്‌. പ്രായം ഒരു തടസ്സമല്ലെന്ന്‌ തെളിയിച്ച്‌ മലപ്പുറത്തിന്റെ താരങ്ങള്‍ നീന്തി കയറിയത്‌ ദേശീയ ചാമ്പ്യന്‍ഷിപ്പിലേക്ക്‌ തൊടുപുഴ അക്വാറ്റിക്ക്‌ സെന്റെറില്‍ നടന്ന സംസ്ഥാന മാസ്റ്റേഴസ്‌ നീന്തല്‍  ചാമ്പ്യന്‍ഷിപ്പിലാണ്‌ മലപ്പുറം ഓവറോള്‍ കിരീടം നേടിയത്‌ കര്‍ണ്ണാടക ഗുല്‍ബര്‍ഗില്‍ നവംബര്‍ 21 മുതല്‍ നടക്കുന്ന ദേശീയ ചാമ്പ്യന്‍ ഷിപ്പില്‍ മലപ്പുറം ടീം സംസ്ഥാനത്തെ പ്രതിനിധീകരിക്കും അന്താരാഷ്ട്ര മാസ്റ്റേഴസ്‌ അത്‌ലറ്റിക്ക്‌ മീറ്റ്‌,ഏഷ്യന്‍ മീറ്റ്‌ എന്നിവയില്‍ രാജ്യത്തെ പ്രതിനിധികരിച്ച അരീക്കോട്‌ സ്വദേശി എ അബ്ദുസ്സമദ്‌ നാലുസ്വര്‍ണവും ഒരു വെള്ളിയും നേടീ. വനിതാ വിഭാഗത്തില്‍ എം ജമീന നാലു സ്വര്‍ണവും ബീനാ ബിനോയി  സ്വര്‍ണവും നേടി ദേശീയ ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കുന്ന ടീം ക്യാപ്‌റ്റന്‍ പി. കൃഷ്‌ണന്‍കുട്ടി,എ അബ്ദുസ്സമദ്‌ അരീക്കോട്‌, എ പത്മനാഭന്‍ ,കെ സി റഹീം പത്തനാപ്പുരം ഇ എം ഷമീര്‍, പി രവിചന്ദ്രന്‍, പി എന്‍ നിലൂഫര്‍, കെ പി നിസാര്‍ ,ടി അഭിലാഷ്‌ എ വി മുഹമ്മദലി, കെ മുഹമ്മദ്‌ റഷീക്ക്‌, പി നജീബ,്‌ കെ മണിക്‌ഠന്‍, ടിഅബ്ദുലത്തീഫ്‌, പി.കുഞ്ഞാലന്‍കുട്ടി, കെഅനില്‍കുമാര്‍, വിജയന്‍ ആറങ്ങോടന്‍, പി കെ ഷഫീക്ക,്‌ ജബ്ബാര്‍ തങ്കയത്തില്‍, എം ജമീന, ബീനാ
ബിനോയി
Share this article :

 
Copyright © 2014. Mvartha.com - All Rights Reserved
Proudly powered by axinture
Powered by Blogger.