കോട്ടയം: അക്രമികളുടെ കാലില്‍ ചുംബിക്കാന്‍ തന്നെ കിട്ടില്ലെന്ന് സി.എം.പി
നേതാവ് സി പി ജോണ്‍. രാഷ്ട്രീയ എതിരാളികളെ കശാപ്പു ചെയ്യുന്ന ഫാഷിസ്റ്റ്
പാര്‍ട്ടിയാണ് സി.പി.എം. എം വി രാഘവനോടുള്ള ശത്രുത മൂലം അദ്ദേഹത്തിന്റെ
പ്രിയപ്പെട്ട മകളെ പോലും കശാപ്പുചെയ്യാന്‍ സി.പി.എം ലക്ഷ്യമിട്ടിരുന്നു.
കൂത്തുപറമ്പ് വെടിവയ്‌പ്പിനു ശേഷം മന്ത്രിയായിരുന്നിട്ടു പോലും വേഷം മാറി
യാത്ര ചെയ്യേണ്ട അവസ്ഥയായിരുന്നു എം വി ആറിന്. താന്‍ ജനിച്ചു വളര്‍ന്ന
വീട് അക്രമികള്‍ അഗ്നിക്കിരയാക്കിയപ്പോള്‍ ആ വീട് ഒരു നോക്കു കാണാന്‍
മാസങ്ങള്‍ക്കു ശേഷമാണ് എം വി ആറിന് കഴിഞ്ഞത്. അഛനെ കൊല്ലാന്‍
ശ്രമിച്ചവരെ കൂട്ടുപിടിക്കുന്നവരോട് കാലം പൊറുക്കട്ടെയെന്നും എം വി
ആറിന്റെ മക്കളുടെ നിലപാട് സംബന്ധിച്ച മാധ്യമപ്രവര്‍ത്തകരുടെ
ചോദ്യങ്ങള്‍ക്കു മറുപടിയായി ജോണ്‍ പറഞ്ഞു. ബന്ധികളാക്കപ്പെട്ടവര്‍ക്ക്
ബന്ധികളാക്കിയവരോട് അടുപ്പമുണ്ടാവുന്നത് ഒരു തരം രോഗമാണ്. അഛന്റെ
കൊലയാളികളെ രക്ഷിക്കാന്‍ കൂറുമാറ്റം നടത്തുന്ന മക്കളെ പോലെ ആവരുതെന്നും
അദ്ദഹം പറഞ്ഞു. സി.പി.എമ്മിനോട് ചേരാന്‍ എം വി ആര്‍ ഒരിക്കലും
ആഗ്രഹിച്ചിട്ടില്ല. തങ്ങള്‍ക്ക് കമ്മ്യൂനിസ്‌റ്റ് കൊടി പിടിക്കാന്‍
ആരുടെയും അനുവാദം ആവശ്യമില്ലെന്നും അതിനു വേണ്ടി തല്ലുകൊള്ളാന്‍
മിടിയില്ലെന്നും ജോണ്‍ വ്യക്തമാക്കി. പരിയാരം മെഡിക്കല്‍ കോളജ്
വിഷയത്തില്‍ യു.ഡി.എഫ് ശക്തമായി നിലപാട് എടുക്കുന്നില്ലെന്ന ആക്ഷേപം
പാര്‍ട്ടിക്ക് പണ്ടേയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.








