Home » » ഓട്ടോ, ടാക്‌സി ഡ്രൈവര്‍മാര്‍ ചേര്‍ന്ന്‌ വിവാഹ പാര്‍ട്ടി സഞ്ചരിച്ച വാഹനം തടഞ്ഞു.

ഓട്ടോ, ടാക്‌സി ഡ്രൈവര്‍മാര്‍ ചേര്‍ന്ന്‌ വിവാഹ പാര്‍ട്ടി സഞ്ചരിച്ച വാഹനം തടഞ്ഞു.

Written By Unknown on Wednesday, 12 November 2014 | 08:58

നിലമ്പൂര്‍: ഓട്ടോ, ടാക്‌സി ഡ്രൈവര്‍മാര്‍ ചേര്‍ന്ന്‌ വിവാഹ പാര്‍ട്ടി സഞ്ചരിച്ച വാഹനം തടഞ്ഞു. കരുളായിയില്‍ വിവാഹ ചടങ്ങില്‍ പങ്കെടുത്ത്‌ മടങ്ങുകയായിരുന്ന കൊണ്ടോട്ടി സ്വദേശികളായ ദളിത്‌ കുടുംബങ്ങള്‍ സഞ്ചരിച്ച ടൂറിസ്റ്റ്‌ ബസാണ്‌ നിലമ്പൂരില്‍ ഓട്ടോ, ടാക്‌സി ഡ്രൈവരമാര ചേര്‍ന്ന്‌ തടഞ്ഞത്‌. ബുദനാഴ്‌ച വൈകിട്ട്‌ ആറേമുക്കാലോടെയാണ്‌ സംഭവം. പൂക്കോട്ടുംപാടത്ത്‌ വച്ച്‌ വൈകിട്ട്‌ ഈ വിവാഹ പാര്‍ട്ടി സഞ്ചരിച്ച ടൂറിസ്റ്റ്‌ ബസില്‍ നിന്നുമിറങ്ങിയ കുട്ടിയെ ഓട്ടോ റിക്ഷ തട്ടിയിരുന്നു. കുട്ടിയെ ഓട്ടോയിടിച്ചത്‌ വാക്കേറ്റത്തിനും നേരിയ കയ്യാങ്കളിക്കും കാരണമായി. തുടര്‍ന്ന്‌ വിവാഹപാര്‍ട്ടി നിലമ്പൂരിലെത്തിയപ്പോള്‍ നിലമ്പൂരിലെ ടാക്‌സി ഡ്രൈവര്‍മാര്‍ ബസ്‌ തടയുകയുയിരുന്നു. അര മണിക്കൂറിലേറെ നേരം സ്‌ത്രീകളും കുട്ടികളുമടങ്ങുന്ന സംഘത്തെ ടാക്‌സിക്കാര്‍ സ്റ്റേഷന്‌ സമീപത്ത്‌ തടഞ്ഞിട്ടു. വിവരമറിഞ്ഞ്‌ കേരള ദളിത്‌ ഫെഡറേഷന്‍ നേതാക്കളായ എം പി ചിന്നന്‍, എം പി മോഹനന്‍ എന്നിവര്‍ സ്റ്റേഷനില്‍ ബന്ധപ്പെട്ടതിന്‌ ശേഷമാണ്‌ പോലീസ്‌ വിഷയത്തില്‍ ഇടപെട്ടത്‌. നിലമ്പൂര്‍ സി.ഐ സ്ഥലത്തെത്തി ടാക്‌സി ജീവനക്കാരെ പിരിച്ചുവിടുകയായിരുന്നു. സംഭവത്തില്‍ പോലീസ്‌ കേസ്‌ രജസ്റ്റര്‍ ചെയ്‌തിട്ടില്ല. നിലമ്പൂര്‍ പോലീസ്‌ സ്റ്റേഷന്‌ മുന്‍പില്‍ ടാക്‌സി ജീവനക്കാര്‍ അഴിഞ്ഞാടിയിട്ടും പൊലീസ്‌ നിഷ്‌ക്രിയത്വം കാട്ടിയതായി കെ.ഡി.എഫ്‌ നേതാക്കള്‍ ആരോപിച്ചു.
Share this article :

 
Copyright © 2014. Mvartha.com - All Rights Reserved
Proudly powered by axinture
Powered by Blogger.