Home » » എം.വി. രാഘവനുള്ള ആദരാഞ്ജലി അര്‍പ്പണവേളയിലും സിഎംപിയിലെ കെ.ആര്‍. അരവിന്ദാക്ഷന്‍ വിഭാഗവും സി.പി. ജോണ്‍ വിഭാഗവും തമ്മില്‍ തര്‍ക്കo.

എം.വി. രാഘവനുള്ള ആദരാഞ്ജലി അര്‍പ്പണവേളയിലും സിഎംപിയിലെ കെ.ആര്‍. അരവിന്ദാക്ഷന്‍ വിഭാഗവും സി.പി. ജോണ്‍ വിഭാഗവും തമ്മില്‍ തര്‍ക്കo.

Written By Unknown on Monday, 10 November 2014 | 05:00

കണ്ണൂര്‍; കണ്ണൂര്‍ടൗണ്‍ സ്‌ക്വയറില്‍ എം.വി. രാഘവനുള്ള ആദരാഞ്ജലി അര്‍പ്പണവേളയിലും സിഎംപിയിലെ കെ.ആര്‍. അരവിന്ദാക്ഷന്‍ വിഭാഗവും സി.പി. ജോണ്‍ വിഭാഗവും തമ്മില്‍ തര്‍ക്കമുണ്ടായി. ബര്‍ണശേരിയിലെ വീട്ടില്‍ നിന്നും മൃതദേഹം അരവിന്ദാക്ഷന്‍ പക്ഷത്തിന്റെ ജില്ലാ കമ്മിറ്റി ഓഫീസായ ഇ.പി. സ്മാരക മന്ദിരത്തില്‍ കൊണ്ടുപോയ ശേഷം ടൗണ്‍ സ്‌ക്വയറില്‍ എത്തിച്ചപ്പോഴായിരുന്നു ഇരുവിഭാഗങ്ങള്‍ തമ്മില്‍ തര്‍ക്കവും ഉന്തുംതള്ളുമുണ്ടായത്.

വാഹനത്തില്‍നിന്ന് ടൗണ്‍ സ്‌ക്വയറിലേക്ക് മൃതദേഹം എടുക്കാന്‍ ഇരുവിഭാഗം നേതാക്കളും ഒരുമിച്ച് ശ്രമിച്ചപ്പോഴായിരുന്നു സംഭവം. അരവിന്ദാക്ഷനും സി.പി. ജോണും തമ്മില്‍ തര്‍ക്കമുണ്ടായപ്പോള്‍ പ്രവര്‍ത്തകരും ചേരിതിരിഞ്ഞു. ഉന്തുംതള്ളും രൂക്ഷമായതോടെ സ്ഥലത്തുണ്ടായിരുന്ന ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല, കെ. സുധാകരന്‍, പി. ജയരാജന്‍ തുടങ്ങിയവര്‍ ഇടപെട്ടു. പോലീസും ഇടപെട്ടതോടെയാണ് രംഗം ശാന്തമായത്. തുടര്‍ന്ന് ഇരുവിഭാഗം നേതാക്കളും ചേര്‍ന്ന് വാഹനത്തില്‍ നിന്ന് മൃതദേഹമിറക്കി.

എം.വി. രാഘവന്‍ ആരുടെ പക്ഷത്താണെന്നുള്ള സിഎംപിയിലെ രണ്ടു വിഭാഗങ്ങള്‍ തമ്മിലുള്ള അവകാശവാദമാണ് തര്‍ക്കങ്ങള്‍ക്ക് കാരണം. അവസാനനാളുകളില്‍ മറവിരോഗത്തിന്റെ പിടിയിലായിരുന്നു രാഘവന്‍ തന്റെ പിന്തുണ ആര്‍ക്കാണെന്നു വ്യക്തമാക്കിയിരുന്നില്ല.
ഇന്നലെ പരിയാരം മെഡിക്കല്‍ കോളജില്‍നിന്നു മൃതദേഹവുമായി കണ്ണൂരിലേക്കു പുറപ്പെടാന്‍ ഒരുങ്ങുമ്പോഴും ഇരുവിഭാഗവും തമ്മില്‍ ഉന്തുംതള്ളുമുണ്ടായിരുന്നു.
Share this article :

 
Copyright © 2014. Mvartha.com - All Rights Reserved
Proudly powered by axinture
Powered by Blogger.