തൃശൂര്‍: ബാറുകള്‍ തുറക്കാന്‍ ധനമന്ത്രി കെ.എം.മാണി ഒരു കോടി രൂപ കോഴ വാങ്ങിയെന്ന ആരോപണത്തെ കുറിച്ച് വിജിലന്‍സ് അന്വേഷിക്കുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. ഇക്കാര്യം വിജിലന്‍സിനെ കൊണ്ട് അന്വേഷിപ്പിക്കണമെന്ന് കഴിഞ്ഞദിവസം പ്രതിപക്ഷനേതാവ് വിഎസ് അച്യുതാനന്ദന്‍ ആവശ്യപ്പെട്ടിരുന്നുഅതിന്റെ അടിസ്ഥാനത്തിലാണ് നടപടി. വിജിലന്‍സ് ഡയറക്ടറോട് പ്രാഥമിക അന്വേഷണം നടത്താനാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് ലഭിച്ച ശേഷം ആവശ്യമെങ്കില്‍ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്ത് കേസെടുക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. മാണി കോഴ വാങ്ങിയതായി ബാര്‍ ഹോട്ടല്‍ അസോസിയേഷന്‍ വര്‍ക്കിംഗ് പ്രസിഡന്റ് ബിജു രമേശ് വെളിപ്പെടുത്തയതിനെ കുറിച്ച് അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കണമെന്നായിരുന്നു വി.എസിന്റെ ആവശ്യം. കെ.എം.മാണിയ്‌ക്കെതിരെ പ്രസ്താവന നടത്തിയ ടി.എന്‍.പ്രതാപന്‍ എം.എല്‍.എയെയും ചെന്നിത്തല വിമര്‍ശിച്ചു. പ്രതാപന്റെ പ്രസ്താവന ശരിയായില്ല. കേരളത്തില്‍ പാര്‍ട്ടിയും സര്‍ക്കാരും ഉണ്ടെന്ന കാര്യം പ്രതാപന്‍ മറക്കരുത്. ഒറ്റപ്പെട്ടു പോകാതിരിക്കാന്‍ അദ്ദേഹം ശ്രദ്ധിക്കണമെന്നും ചെന്നിത്തല പറഞ്ഞു.
കൊച്ചിയിലെ ചുംബന സമരത്തിന്റെ പേരില്‍ ക്രമസമാധാന പ്രശ്‌നം ഉണ്ടായാല്‍ പൊലീസ് കൈയും കെട്ടി നോക്കി നില്‍ക്കില്ലെന്ന് ഒരു ചോദ്യത്തിന് മറുപടിയായി മന്ത്രി പറഞ്ഞു. സമരങ്ങളോട് സര്‍ക്കാരിന് സഹിഷ്ണുത മാത്രമേയുള്ളൂവെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.








