Home » » കിസ് ഓഫ് ലൗ കോഴിക്കോടും ചുംബനസമരം നടത്തുo.

കിസ് ഓഫ് ലൗ കോഴിക്കോടും ചുംബനസമരം നടത്തുo.

Written By Unknown on Tuesday, 11 November 2014 | 06:02

സദാചാര ഗുണ്ടായിസത്തിനെതിരെ കിസ് ഓഫ് ലൗ ഓണ്‍ലൈന്‍ കൂട്ടായ്മ കോഴിക്കോടും ചുംബനസമരം സംഘടിപ്പിക്കുന്നു. ഡിസംബര്‍ ഏഴിനാണ് ചുബനസമരത്തിന്റെ കോഴിക്കോട് എഡിഷന്‍. കോഴിക്കോട് ഡൗണ്‍ ടൗണ്‍ കോഫി ഷോപ്പ് സദാചാരപൊലീസ് ചമഞ്ഞ് തകര്‍ത്തതിനെത്തുടര്‍ന്ന് രൂപപ്പെട്ട ഓണ്‍ലൈന്‍ പ്രതിഷേധക്കൂട്ടായ്മയാണ് കിസ് ഓഫ് ലൗ . കൊച്ചിയിലേയും ഹൈദരാബാദിലേയും ദില്ലിയിലേയുമെല്ലാം ചുംബനക്കൂട്ടായ്മകള്‍ക്ക് ശേഷം കിസ് ഓഫ് ലൗ കോഴിക്കോടും ചുംബനസമരം നടത്തുന്നു.

ഡിസംബര്‍ ഏഴിന് വൈകുന്നേരം നാലുമണിക്കാണ് kiss in the street എന്ന പേരില്‍ കോഴിക്കോട്ടെ പ്രതിഷേധം. മറൈന്‍ ഡ്രൈവിലെ സമരം പോലെയാവില്ല ഒരിടത്ത് കേന്ദ്രീകരിച്ചാവില്ല ഇത്തവണ പ്രതിഷേധമെന്ന് സംഘാടകര്‍ അറിയിച്ചു. നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ ചുംബനസമരം നടത്താനാണ് പരിപാടി.

ഫേസ്ബുക്ക് വഴിയാണ് പ്രധാനമായും സമരത്തിന്റെ പ്രചാരണം. കിസ് ഓഫ് ലൗ ന്റെ ഫേസ്ബുക്ക് പേജ് ഇതിനകം ഒരുലക്ഷത്തി ഇരുപതിനായിരത്തിലധികം പേര്‍ ലൈക്ക് ചെയ്തുകഴിഞ്ഞു. Kiss in the street Calicut എന്ന പേരില്‍ സമരത്തിന്റെ പ്രചാരണത്തിനായി പ്രത്യേക പേജും തുടങ്ങിയിട്ടുണ്ട്.

സമരത്തിന് പരസ്യപിന്തുണ പ്രഖ്യാപിച്ച പരമാവധി രാഷ്ട്രീയ സാംസ്‌കാരികവ്യക്തിത്വങ്ങളെ പങ്കെടുപ്പിക്കാനാണ് സംഘാടകര്‍ ലക്ഷ്യമിടുന്നത്. നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ കവിതയും പാട്ടും ചിത്രംവരയും സെമിനാറുമൊക്കെയായി സമരം സംഘടിപ്പിക്കാനാണ് തീരുമാനം.
Share this article :

 
Copyright © 2014. Mvartha.com - All Rights Reserved
Proudly powered by axinture
Powered by Blogger.