Home » » ബംഗളുരുവിലെ ചര്‍ച്ച്‌ സ്‌ട്രീറ്റ്‌ സ്‌ഫോടനത്തില്‍ ഒരു സ്‌ത്രീ മരിച്ചു.

ബംഗളുരുവിലെ ചര്‍ച്ച്‌ സ്‌ട്രീറ്റ്‌ സ്‌ഫോടനത്തില്‍ ഒരു സ്‌ത്രീ മരിച്ചു.

Written By Unknown on Sunday, 28 December 2014 | 19:30

ബംഗളുരു: ബംഗളുരുവിലെ ചര്‍ച്ച്‌ സ്‌ട്രീറ്റ്‌ മേഖലയിലുണ്ടായ സ്‌ഫോടനത്തില്‍ ഒരു സ്‌ത്രീ മരിച്ചു. രണ്ടു പേര്‍ക്കു പരുക്ക്‌. രാത്രി എട്ടരയോടെ കോക്കനട്ട്‌ ഗ്രോവ്‌ റെസ്‌റ്റോറന്റിനു പുറത്താണു സ്‌ഫോടനം നടന്നത്‌. തലയ്‌ക്കു പരുക്കേറ്റ തമിഴ്‌നാട്‌ സ്വദേശിനി ഭവാനി എന്ന സ്‌ത്രീയാണ്‌ ആശുപത്രിയില്‍ മരിച്ചത്‌. കാര്‍ത്തിക്‌, സന്ദീപ്‌ എന്നിവര്‍ക്കാണു പരുക്കേറ്റത്‌. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ചെറിയ സ്‌ഫോടനമാണ്‌ ഉണ്ടായതെന്നും ഇവിടം നിരീക്ഷിച്ചുവരികയാണെന്നും ബംഗളുരു പോലീസ്‌ കമ്മിഷണര്‍ എം.എന്‍. റെഡ്‌ഡി പറഞ്ഞു. സ്‌ഫോടനത്തിന്റെ പശ്‌ചാത്തലത്തില്‍ നഗരത്തിലെങ്ങും അതീവ ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്‌. സംഭവവുമായി ബന്ധപ്പെട്ട്‌ രണ്ടുപേരെ പോലീസ്‌ കസ്‌റ്റഡിയില്‍ എടുത്തിട്ടുണ്ട്‌. രഹസ്യന്വേഷണ വിഭാഗങ്ങളുമായി ചേര്‍ന്നുള്ള അന്വേഷണം പുരോഗമിക്കുന്നതായും കമ്മിഷണര്‍ അറിയിച്ചു.
ഇംപ്രോെവെസ്‌ഡ്‌ എക്‌സ്‌പ്ലോസിവ്‌ ഡിെവെസുകള്‍ ഉപയോഗിച്ചുള്ളതാണെങ്കിലും നേരിയ സ്‌ഫോടനമാണു നടന്നതെന്നാണു വിലയിരുത്തല്‍. ആക്രമണത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല. പുതുവര്‍ഷ ആഘോഷങ്ങള്‍ നടക്കാനിരിക്കെ കൂടുതല്‍ പോലീസിനെ വിന്യസിക്കാനാണു പോലീസ്‌ നീക്കം. സ്‌ഥിതിഗതികള്‍ നിയന്ത്രണവിധേയമാണെന്നും ആശങ്കയ്‌ക്കു വകയില്ലെന്നും പോലീസ്‌ അറിയിച്ചു.
Share this article :

 
Copyright © 2014. Mvartha.com - All Rights Reserved
Proudly powered by axinture
Powered by Blogger.