തിരുവനന്തപുരം: സര്‍ക്കാരിനെതിരെ സമരം ശക്തമാക്കാന്‍ ഇടതുമുന്നണി യോഗത്തില്‍ തീരുമാനം. മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് അടുത്ത തിങ്കളാഴ്ച മുതല്‍ സമരം ശക്തമാക്കും. സോളാര്‍ കേസില്‍ മുഖ്യമന്ത്രിയെ വിസ്തരിക്കാന്‍ ജുഡീഷ്യല്‍ കമ്മീഷന്‍ തീരുമാനിച്ച സാഹചര്യത്തിലാണ് മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെടുന്നത്. ബാര്‍ അഴിമതി കേസില്‍ മന്ത്രി കെ.എം മാണിക്കെതിരായ പ്രക്ഷോഭം ശക്തമാക്കാനും ഇടതുമുന്നണി യോഗത്തില്‍ തീരുമാനമായി.
റബര്‍ കര്‍ഷകരുടെ സമരത്തിന് ഇടതുമുന്നണി പിന്തുണ നല്‍കും. മാണിക്കെതിരെ നിയമസഭയിലും പുറത്തും നടത്തിയ ഇടതുമുന്നണി സമരം വിജയകരമണെന്ന് യോഗം വിലയിരുത്തി. പ്രതിപക്ഷ ഐക്യം ശക്തിപ്പെടുത്താന്‍ സമരത്തിന് കഴിഞ്ഞുവെന്നും യോഗം വ്യക്തമാക്കി. രാവിലെ ചേര്‍ന്ന യോഗം ഒന്നര മണിക്കൂറാണ് നീണ്ടുനിന്നത്.








