ന്യൂഡല്‍ഹി: ബംഗളൂരു നഗരത്തില്‍ ഞായറാഴ്‌ച
രാത്രിയുണ്‌ടായ സ്‌ഫോടനത്തെത്തുടര്‍ന്ന് ഡല്‍ഹിയില്‍ അതീവ ജാഗ്രത
നിര്‍ദേശം നല്‍കി. കോല്‍ക്കത്ത, പൂനെ, മുംബൈ എന്നിവിടങ്ങളിലും സുരക്ഷ
ശക്തമാക്കാന്‍ രഹസ്യാന്വേഷണ വിഭാഗം നിര്‍ദേശം നല്‍കിയിട്ടുണ്‌ട്.
പ്രധാനപ്പെട്ട സ്ഥാപനങ്ങളും ഓഫീസുകളും സ്ഥിതിചെയ്യുന്ന സ്ഥലങ്ങളില്‍
പ്രത്യേകം ജാഗ്രത പുലര്‍ത്താനും നിര്‍ദേശമുണ്‌ട്. ജനത്തിരക്കുള്ള
തെരുവുകളിലും മറ്റു സ്ഥലങ്ങളിലും സുരക്ഷ ശക്തമാക്കാന്‍ ഡല്‍ഹി പോലീസിനു
നിര്‍ദേശം നല്‍കി. ചാന്ദ്‌നി ചൗക്ക്, പഹര്‍ഗഞ്ച്, സരോജിനി നഗര്‍ എന്നീ
മാര്‍ക്കറ്റുകളില്‍ പോലീസ് നിരീക്ഷണം ശക്തമാക്കി.
ബംഗളൂരുവിലെ ചര്‍ച്ച് സ്‌ട്രീറ്റില്‍ പ്രവര്‍ത്തിക്കുന്ന കോക്കനട്ട് ഗ്രോവ് റസ്‌റ്റോറന്റിനു സമീപം തീവ്രത കുറഞ്ഞ ബോംബ് വിദൂര നിയന്ത്രണ സംവിധാനമുപയോഗിച്ചാണ് സ്‌ഫോടനം നടത്തിയത്. ബംഗളൂരുവില്‍ നടന്ന സ്‌ഫോടനം ഭീകരാക്രമണമാണെന്നും സ്‌ഫോടനത്തിന്റെ ഉത്തരവാദിത്വം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ലെന്നും കര്‍ണാടക ആഭ്യന്തര മന്ത്രി കെ.ജെ. ജോര്‍ജ് പറഞ്ഞു. രഹസ്യന്വേഷണ വിഭാഗത്തിന് വീഴ്‌ച പറ്റിയിട്ടില്ലെന്നും ഇത് രാജ്യത്തിനെതിരായ ആക്രമണമാണെന്നും അദ്ദേഹം പറഞ്ഞു.
ബംഗളൂരുവില്‍ നടന്ന സ്‌ഫോടനം ഭീകരാക്രമണമെന്നു കേന്ദ്ര സര്‍ക്കാര്‍ സ്ഥിരീകരിച്ചു. സ്‌ഫോടനത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാന മുഖ്യമന്ത്രിയും കേന്ദ്ര ആഭ്യന്തരമന്ത്രിയും പ്രത്യേക യോഗങ്ങള്‍ വിളിച്ചു. സ്‌ഫോടനത്തില്‍ മരിച്ച തമിഴ്‌നാട് സ്വദേശിനി ഭവാനിയുടെ ബന്ധുക്കള്‍ക്ക് അഞ്ചുലക്ഷം രൂപ ധനസഹായം നല്‍കുമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ അറിയിച്ചു. ജനങ്ങളുടെയിടയില്‍ ഭീതിയും പരിഭ്രാന്തിയും സൃഷ്ടിക്കുക മാത്രമായിരുന്നു അക്രമികളുടെ ലക്ഷ്യമെന്ന് ബാംഗളൂരു പോലീസ് കമ്മീഷണര്‍ എം.എന്‍ റെഡ്ഡി പറഞ്ഞു.
കുറെ വര്‍ഷങ്ങളായി ബംഗളൂരുവില്‍ നിരവധി സ്‌ഫോടനങ്ങളാണു നടക്കുന്നത്. 2008-ലുണ്‌ടായ സ്‌ഫോടനത്തില്‍ ഒരാള്‍ മരിക്കുകയും 20 പേര്‍ക്കു പരിക്കേല്‍ക്കുകയും ചെയ്‌തിരുന്നു. 2013 നവംബറില്‍ ബിജെപി ഓഫീസിനു പുറത്തു നടന്ന സ്‌ഫോടനത്തില്‍ 16 പേര്‍ക്കു ഗുരുതരമായി പരിക്കേറ്റിരുന്നു.
കഴിഞ്ഞമാസം ഐഎസ് അനുകൂല ട്വിറ്റര്‍ അക്കൗണ്‌ട് ഉപയോഗിച്ച് തീവ്രവാദ സന്ദേശങ്ങള്‍ കൈമാറിയിരുന്ന കോല്‍ക്കത്ത സ്വദേശിയായ യുവാവിനെ അറസ്റ്റ് ചെയ്‌തിരുന്നു. ഈ അറസ്‌റ്റിനു പകരംവീട്ടുമെന്നു ചില സന്ദേശങ്ങള്‍ ഉണ്‌ടായിരുന്നു. സ്‌ഫോടനത്തിനു പിന്നില്‍ ഐഎസ് അനുകൂലികളുടെ പങ്കിനെക്കുറിച്ചും പോലീസ് അന്വേഷിക്കുന്നുണ്‌ട്.