ദില്ലി:ആം ആദ്മി പാര്‍ട്ടി നേതാവും മുന്‍ ദില്ലി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്‌രിവാളിനുനേരെ ചെരുപ്പേറ്. ദക്ഷിണ ദില്ലിയിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടയിലാണ് ചെരുപ്പേറുണ്ടായത്.പ്രതിയെ പൊലീസ് പിടികൂടി. ദക്ഷിണ ദില്ലിയിലെ ദിയോളില്‍ ആം ആദ്മി പാര്‍ട്ടിയുടെ പ്രചാരണ പരിപാടിക്കിടെയാണ് കെജ്‌രിവാളിനുനേരെ ചെരുപ്പും കല്ലുമെറിഞ്ഞത്. കല്ലെറിഞ്ഞയാളെ പൊലീസ് പിടികൂടി. കല്ലേറില്‍ കെജ്‌രിവാളിന് പരിക്കില്ല.
ബി.ജെ.പി പ്രശ്‌നങ്ങള്‍ ഉണ്ടാക്കുവാന്‍ ശ്രമിക്കുകയാണെന്ന് ആം ആദ്മി പാര്‍ട്ടി കുറ്റപ്പെടുത്തി. ബി.ജെ.പി എന്തിനാണ് ഇത്ര പേടിക്കുന്നതെന്നും പാര്‍ട്ടി ചോദിച്ചു.
എന്നാല്‍ ഇത് ആം ആദ്മി പാര്‍ട്ടിയുടെ തെരഞ്ഞെടുപ്പ് നാടകമാണെന്ന് ബിജെപി തിരിച്ചടിച്ചു.
ദില്ലിയില്‍ ഇത്തവണ പ്രധാന മത്സരം ബി.ജെ.പിയും ആം ആദ്മിയും തമ്മിലാണ്.ഇരു പാര്‍ട്ടികളും ഭൂരിപക്ഷം സീറ്റുകളിലും സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു കഴിഞ്ഞു. ദില്ലി നിയമസഭാ തെരഞ്ഞെടുപ്പില്‍ ന്യൂഡല്‍ഹി മണ്ഡലത്തില്‍ നിന്നാണ് കെജ്‌രിവാള്‍ ജനവിധി തേടുന്നത്.