Home » » ക്ഷേത്രവളപ്പിലെ ആര്‍ എസ് എസ് ആയുധ പരിശീലനത്തിനെതിരെ പരാതി നല്‍കിയ ഡി വൈ എഫ് ഐ നേതാവിനെ വെട്ടിപരുക്കേല്‍പ്പിച്ചു.

ക്ഷേത്രവളപ്പിലെ ആര്‍ എസ് എസ് ആയുധ പരിശീലനത്തിനെതിരെ പരാതി നല്‍കിയ ഡി വൈ എഫ് ഐ നേതാവിനെ വെട്ടിപരുക്കേല്‍പ്പിച്ചു.

Written By Unknown on Saturday, 27 December 2014 | 10:03

കൊല്ലം: തൃക്കടവൂര്‍ ക്ഷേത്രവളപ്പിലെ ആര്‍ എസ് എസ് ആയുധ പരിശീലനത്തിനെതിരെ പരാതി നല്‍കിയ ഡി വൈ എഫ് ഐ നേതാവിനെ വെട്ടിപരുക്കേല്‍പ്പിച്ചു. ഡി വൈ എഫ് ഐ കടവൂര്‍ വില്ലേജ് കമ്മിറ്റി സെക്രട്ടറി കൃഷ്ണകുമാറിനെയാണ് കഴിഞ്ഞ ദിവസം നാലംഗസംഘം ആക്രമിച്ചത്. ആര്‍ എസ് എസ്‌കാരാണ് ആക്രമിച്ചതെന്ന് കൃഷ്ണകുമാര്‍ പറഞ്ഞു.
ഓട്ടോ ഡ്രൈവറായ കൃഷ്ണകുമാര്‍ രാത്രി ഓട്ടം കഴിഞ്ഞ് വീട്ടിലേയ്ക്ക് പോകുമ്പോഴായിരുന്നു ആക്രമണം ഉണ്ടായത്. നാലംഗസംഘം കൃഷ്ണകുമാറിന്റെ ഓട്ടോയ്ക്ക് മുന്നിലേയ്ക്ക് ചാടിവീണ് ആക്രമിക്കുകയായിരുന്നു. കൊലപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ വാളും വെട്ടുകത്തിയും ഉപയോഗിച്ച് വെട്ടുകയായിരുന്നെന്നും ആര്‍എസ്എസ്‌കാരാണ് ആക്രമത്തിന് പിന്നിലെന്നും കൃഷ്ണകുമാര്‍ പറഞ്ഞു.
തൃക്കടവൂര്‍ ക്ഷേത്രത്തില്‍ ആര്‍എസ്എസ് ആയുധ പരിശീലനം നടത്തുന്നുണ്ടെന്ന് കാട്ടി കൃഷ്ണകുമാറായിരുന്നു ദേവസ്വത്തിന് പരാതി നല്‍കിയത്. ഇതിന്റെ അടിസ്ഥാനത്തില്‍ ദേവസ്വം വിജിലന്‍സ് ഓഫീസര്‍ നടത്തിയ പരിശോധനയില്‍ ഇത് സത്യമാണെന്ന് കണ്ടെത്തുകയും ഹൈക്കോടതിയുടെ ഇടപെടല്‍ ആവശ്യപ്പെട്ട് ദേവസ്വം ഓംബുഡ്‌സ്മാന്‍ റിപ്പോര്‍ട്ട് കോടതിയ്ക്ക് കൈമാറുകയും ചെയ്തിരുന്നു. ഇതിന് ശേഷം ആര്‍എസ്എസ്‌കാരുടെ ഭാഗത്തുനിന്ന് നിരന്തരമായി വധഭീഷണി ഉണ്ടായിരുന്നതായും കൃഷ്ണകുമാര്‍ പറഞ്ഞു. അഞ്ചാലുമൂട് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Share this article :

 
Copyright © 2014. Mvartha.com - All Rights Reserved
Proudly powered by axinture
Powered by Blogger.