കോഴിക്കോട്;ആരോഗ്യത്തിന് ഒരു മാതൃസ്‌പര്‍ശമായി സംസ്ഥാന ഔഷധ സസ്യ ബോര്‍ഡ് ഓയിസ്‌ക
ഇന്റര്‍നാഷണിലിന്റെ നേതൃത്വത്തില്‍ വിവിധ നെല്ലിക്ക ജ്യൂസുകള്‍
കലോത്സവവേദിയായ സെന്റ് ജോസഫ് സ്‌കൂളില്‍ വിതരണത്തിനെത്തി. നെല്ലിക്കയും
ഇന്തുപ്പും, പുതിനയിലയും ചേര്‍ന്ന ഇന്തുപ്പ് നെല്ലിക്ക ജ്യുസ്, മഞ്ഞള്‍ ,
പുതിനയില, കുരുമുളക് പൊടി എന്നിവ ചേര്‍ന്ന ക്യാരറ്റ് ,പുതിനയില എന്നിവ
ചേര്‍ന്ന കാരറ്റ് നെല്ലിക്ക ജ്യൂസ്, നെല്ലിക്ക, വെള്ളിക്ക, പുതിനയില
എന്നിവ ചേര്‍ന്ന കൂള്‍ബറി ജ്യൂസ്, ബീറ്റ്‌റൂട്ട,പുതിനയില, നെല്ലിക്ക,
പഞ്ചസാര എന്നിവയടങ്ങിയ ബീറ്റ്‌ബറി ജ്യൂസ്, നെല്ലിക്ക, തേന്‍, ചേര്‍ന്ന്
തേന്‍-നെല്ലിക്ക ജ്യൂസ്, നെല്ലിക്ക, ഇഞ്ചി,പുതിനയില, ഏലക്ക, കല്‍ക്കണ്ടം
ചേര്‍ന്ന കല്‍ക്കണ്ടം ജ്യൂസ് തുടങ്ങിയ സെവന്‍ സിസ്റ്റേഴ്‌സ്
എന്നറിയപ്പെടുന്ന 7 ജ്യൂസുകളാണ് വിപണിയിലുള്ളത്.
ആരോഗ്യ സംരക്ഷണത്തിനും, രോഗ പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുനന്തിനും കാരണമായ നെല്ലിക്ക ജ്യൂസ് ലഭിക്കുന്നത് കലോത്സവ്‌ത്തിനെത്തുന്നവര്‍ക്ക് ഉന്‍മേഷവും ഊര്‍ജ്ജവും പ്രധാനം ചെയ്യുന്നു.
മാപ്പിളപ്പാട്ടിന്റ ഇശലിലലിഞ്ഞ് മന്ത്രിയും
സ്‌കൂള്‍ കലോല്‍സവത്തിന്റെ അഞ്ചാം ദിവസം വേദി ഹിന്ദോളത്തില്‍ മാപ്പിളപ്പാട്ട് ആസ്വദിക്കാനെത്തിയവരില്‍ വിദ്യാഭ്യാസ മന്ത്രി പി.കെ അബ്‌ദുറബ്ബും ഉണ്ടായിരുന്നു. ഉച്ചയോടെയാണ് സെന്റ് ജോസഫ് സ്‌കൂളിലെ മാപ്പിളപ്പാട്ട് വേദിയില്‍ മന്ത്രി എത്തിയത്. മത്സരത്തിനിടയില്‍ വേദിയില്‍ കുഴഞ്ഞ് വീണ വിദ്യാര്‍ത്ഥിയെ ആശുപത്രിയില്‍ എത്തിക്കുന്നതിനും മന്ത്രി നേതൃത്വം നല്‍കി. പാലക്കാട് ജില്ലയിലെ വല്ലപ്പുഴ സ്‌കൂള്‍ വിദ്യാര്‍ത്ഥിയാണ് കുഴഞ്ഞ് വീണത്‌്. തിരക്കുകള്‍ക്കിടയിലും വേദിയിലെത്താനും സദസ്സിലിരുന്ന് മത്സരം വീക്ഷിക്കാനും മന്ത്രി മറന്നില്ല.
പെഷവാറിലേക്ക് സ്‌നേഹസന്ദേശവുമായി ശുഭവാര്‍ത്ത
സമഗ്രവിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി കലോല്‍സവ വേദിയിലിറങ്ങുന്ന കുട്ടികളുടെ പത്രമായ ശുഭവാര്‍ത്തയില്‍ പെഷവാറിലെ കൂട്ടക്കുരുതിക്കെതിരായുള്ള സ്‌നേഹസന്ദേശം 3000 കവിഞ്ഞു. വിദ്യഭാസ മന്ത്രി കെ.പി.അബ്‌ദുറബ്ബ്, സാമൂഹ്യനീതി വകുപ്പ് മന്ത്രി എം.കെ. മുനീര്‍, എം.കെ രാഘവന്‍ എം.പി, മേയര്‍ എ.കെ പ്രേമജം, ഡി.ഡി.ഇ ഗിരീഷ് ചോലയില്‍ , വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഉഷാദേവി ടീച്ചര്‍, സിനിമാതാരങ്ങളായ ഇല്ലിക്കെട്ട് നമ്പൂതിരി, അബുസലീം, വിനോദ് കോവൂര്‍ തുടങ്ങിയ പ്രമുഖര്‍ സന്ദേശം എഴുതി. ഇങ്ങനെ ലഭിക്കുന്ന സന്ദേശങ്ങള്‍ ഇംഗ്ലീഷിലേക്ക് തര്‍ജ്ജമ ചെയ്‌ത് പാക്കിസ്ഥാനിലെ ഇന്ത്യന്‍ എംബസിയ്‌ക്ക് അയച്ച് കൊടുക്കുമെന്ന് സ്റ്റുഡന്റ് ചീഫ് എഡിറ്റര്‍ എം.നിരഞ്‌ജന പറഞ്ഞു.സ്റ്റാളിന്റെ ഇടത് വശത്താണ്‌് പല നിറങ്ങളില്‍ ചെറിയ പേപ്പര്‍ കഷ്‌ണങ്ങളില്‍ സന്ദേശമെഴുതിയിരിക്കുന്നത്.
കലോത്സവത്തില്‍ ലഹരിവിരുദ്ധ ബോധവല്‍ക്കരണം
വര്‍ദ്ധിച്ചുവരുന്ന ലഹരിവസ്‌തുക്കളുടെ ദുരുപയോഗത്തിനെതിരെ എക്‌സൈസ് വകുപ്പ് സ്‌കൂള്‍ കലോല്‍സലത്തിന്റെ രണ്ടാം വേദിയായ സാമൂതിരി സ്‌ക്കൂളില്‍ സംഘടിപ്പിച്ച ലഹരി വിരുദ്ധ ബോധവല്‍ക്കരണ പ്രദര്‍ശനം ശ്രദ്ധേയമായി. പ്രദര്‍ശനസ്റ്റാളിന്റെ ഉദ്‌ഘാടനം വിദ്യഭാസ മന്ത്രി കെ.പി.അബ്‌ദുറബ്ബ് നിര്‍വ്വഹിച്ചു. ലഹരിവസ്‌തുക്കള്‍, അവയുടെ ഉപയോഗംകൊണ്ടുണ്ടാകുന്ന പ്രശ്‌നങ്ങള്‍ എന്നിവ പ്രദര്‍ശനത്തിന് വിഷയമാകുന്നു.ലഹരിക്കെതിരെയുള്ള കാരിക്കേച്ചറുകള്‍, ഫോട്ടോകള്‍, വിവരണങ്ങള്‍, ചിത്രങ്ങള്‍,ബോര്‍ഡുകള്‍, ഉപയോഗം മൂലം രോഗം ബാധിച്ച ശരീരാവയവങ്ങള്‍ എന്നിവ പ്രദര്‍ശനത്തിലുണ്ട്.2012ല്‍ തൃശ്ശൂര്‍ കലോത്സവം മുതല്‍ വകുപ്പ് ഇത്തരത്തിലുള്ള പ്രദര്‍ശനം സംഘടിപ്പിക്കാറുണ്ട്.വിവിധ സ്‌കൂളുകളില്‍ നിന്നുളള ലഹരി വിരുദ്ധക്ലബ്ബ് അംഗങ്ങളും പ്രദര്‍ശനത്തില്‍ പങ്കാളികളാണ്.
ആസ്വാദനത്തില്‍ അനുഭവമായി പെയ്‌തിറങ്ങി മാപ്പിളപ്പാട്ട്
കോഴിക്കോടിന്റെ സംഗീതപ്പെരുമഴ ഇശലായി പെയിതിറങ്ങിയ മാപ്പിളപ്പാട്ട് ആസ്വാദകരില്‍ ആവേശമായി. മഹാകവി മോയിന്‍കുട്ടി വൈദ്യരുടെയും ഹംസനരോക്കാവിന്റെയും ഒ.എം കരുവാരക്കുണ്ടിന്റെയും രചനകള്‍ കൊണ്ട് സമൃദ്ധമായിരുന്നു വേദി. തുടക്കം വേണ്ടത്ര മികവ് പുലര്‍ത്തിയില്ലെങ്കിലും അവസാനഘട്ടത്തില്‍ ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടന്നത്.
പരമ്പരാഗത രീതികളില്‍ നിന്ന് വ്യത്യസ്‌തമായി പാട്ടിന്റെ ഈണത്തില്‍ നിന്ന് വ്യതിചലിച്ച് വരികളില്‍ മാത്രം ഒതുങ്ങുന്ന പുതിയ പ്രവണത മാപ്പിളപ്പാട്ടിലേക്ക് ഉയര്‍ന്ന് വരുന്നത് ഗുണകരമല്ലെന്ന് വിധികര്‍ത്താക്കള്‍ വിലയിരുത്തി.