തിരുവനന്തപുരം: കെ.എം മാണിക്കെതിരെ ബിജു രമേശിന് പിന്തുണ നല്‍കിയ ആര്‍.ബാലകൃഷ്ണപിള്ളയുടെ നിലപാട് തള്ളി മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. ബാലകൃഷ്ണപിള്ള ധനമന്ത്രിക്കെതിരെ എന്തൊക്കെയൊ കാര്യങ്ങള്‍ തന്നോട് പറഞ്ഞതായി ഫോണ്‍ സംഭാഷണത്തില്‍ ഉള്ളതായി ചിലര്‍ എന്നോടു വിളിച്ചുപറഞ്ഞു. ബാലകൃഷ്ണപിള്ള ഒരു കാര്യവും തന്നോടു പറഞ്ഞിട്ടില്ല. ഈ വിവാദം വന്നതില്‍ പിന്നെ ഞങ്ങള്‍ നേരില്‍ കണ്ടിട്ടില്ല. ഒരിക്കല്‍ പെരുന്നയിലെ സമ്മേളനത്തില്‍ വച്ച് കണ്ടിരുന്നു. എന്നാല്‍ നേരില്‍ സംസാരിച്ചിട്ടില്ലെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു. ബാലകൃഷപിള്ള കള്ളം പറയുകയാണോ എന്നു മാധ്യമങ്ങള്‍ ചോദിച്ചപ്പോള്‍ അതു തനിക്കറിയില്ലെന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി.ആരു വിചാരിച്ചാലും ഈ സര്‍ക്കാരിനെ അട്ടിമറിക്കാന്‍ കഴിയില്ല. നിയസഭയില്‍ വലിയ ഭൂരിപക്ഷം ഇല്ലെങ്കിലും ജനങ്ങളും പിന്തുണ സര്‍ക്കാരിനുണ്ടെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു. എന്നാല്‍ ബാര്‍ കോഴ വിവാദം ഉയരുന്നതിനു മുന്‍പാണ് താന്‍ ഇക്കാര്യം മുഖ്യമന്ത്രിയെ അറിയിച്ചതെന്ന് ബാലകൃഷ്ണപിള്ള പറഞ്ഞു.








