Home » » മാറുകാണിക്കാന്‍ സമരം നടത്തുന്നവരെ അടിച്ചോടിക്കണo; പി.സി. ജോര്‍ജ്‌.

മാറുകാണിക്കാന്‍ സമരം നടത്തുന്നവരെ അടിച്ചോടിക്കണo; പി.സി. ജോര്‍ജ്‌.

Written By Unknown on Sunday, 11 January 2015 | 18:54

പൂച്ചാക്കല്‍: മാറുമറയ്‌ക്കാന്‍ സമരം ചെയ്‌ത നാട്ടില്‍ ഇപ്പോള്‍ മാറുകാണിക്കാന്‍ സമരം നടത്തുന്നവരെ അടിച്ചോടിക്കണമെന്നു സര്‍ക്കാര്‍ ചീഫ്‌വിപ്പ്‌ പി.സി. ജോര്‍ജ്‌. അരൂക്കുറ്റി വടുതല ശ്രീബാലമുരുക ട്രസ്‌റ്റിന്റെ വാര്‍ഷികസമ്മേളനം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
രക്ഷാകര്‍ത്താക്കള്‍ കുട്ടികള്‍ക്ക്‌ നല്ല മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കി വളര്‍ത്തണം. വീടിനുള്ളിലെ സ്വകാര്യതകള്‍ നടുറോഡില്‍ പ്രദര്‍ശിപ്പിക്കാന്‍ തയാറായിട്ടാണ്‌ ചിലര്‍ വളര്‍ന്നുവരുന്നത്‌. ചുബനസമരത്തില്‍ പങ്കെടുത്തവരും അതു കാണാനെത്തിയവരും കുഴപ്പക്കാരാണ്‌. ഇത്തരം കോപ്രായങ്ങള്‍ കാണാന്‍ പ്രായമായവര്‍വരെ എത്തുന്നു. ഇത്തരക്കാരെ അടിച്ചോടിക്കണമെന്നും നാടുനന്നാക്കല്‍ യുവതലമുറ കടന്നുവരണമെന്നും അദ്ദേഹം പറഞ്ഞു.
Share this article :

 
Copyright © 2014. Mvartha.com - All Rights Reserved
Proudly powered by axinture
Powered by Blogger.