Home » » എം.എം.മണിയുടെ വിവാദ പ്രസംഗo തുടരന്വേഷണം നടത്തേണ്ടെന്ന് ഹൈക്കോടതി വിധി സുപ്രീംകോടതി ശരിവച്ചു.

എം.എം.മണിയുടെ വിവാദ പ്രസംഗo തുടരന്വേഷണം നടത്തേണ്ടെന്ന് ഹൈക്കോടതി വിധി സുപ്രീംകോടതി ശരിവച്ചു.

Written By Unknown on Monday, 5 January 2015 | 22:28

ന്യൂഡൽഹി: സി.പി.എം ഇടുക്കി മുൻ ജില്ലാ സെക്രട്ടറി എം.എം.മണി മണക്കാട് നടത്തിയ വിവാദ പ്രസംഗത്തിന്റെ അടിസ്ഥാനത്തിൽ വണ്ടിപ്പെരിയാർ ബാലു വധക്കേസിനെ കുറിച്ച് തുടരന്വേഷണം നടത്തേണ്ടെന്ന ഹൈക്കോടതി വിധി സുപ്രീംകോടതി ശരിവച്ചു. മണിയുടെ പ്രസംഗത്തിൽ അന്വേഷിക്കാൻ തക്ക പുതിയ കാര്യങ്ങളൊന്നും തന്നെയില്ലെന്നും ജസ്റ്റീസ് രഞ്ജൻ ഗോഗോയ് അദ്ധ്യക്ഷനായ ബെഞ്ച് പറഞ്ഞു. ഹൈക്കോടതി വിധിക്കെതിരെ സംസ്ഥാന സർക്കാരാണ് അപ്പീലുമായി സുപ്രീംകോടതിയെ സമീപിച്ചത്. ശാന്തൻപാറയിൽ പാർട്ടിക്കെതിരെ പ്രവർത്തിച്ചവരെ പട്ടിക തയാറാക്കി കൈകാര്യം ചെയ്തു.
ഞങ്ങൾ ഒരു പ്രസ്താവനയിറക്കി. 13 പേർ. വൺ, ടൂ, ത്രീ, ഫോർ... ആദ്യത്തെ മൂന്നുപേരെ ആദ്യം കൊന്നു. വെടിവെച്ചാ കൊന്നത്, ഒന്നിനെ. ഒന്നിനെ കുത്തിക്കൊന്നു. ഒന്നിനെ തല്ലിക്കൊന്നു. മനസ്സിലായില്ല ഒന്നാം പേരുകാരനെ ആദ്യം വെടിവച്ച്, രണ്ടാം പേരുകാരനെ തല്ലിക്കൊന്നു, മൂന്നാം പേരുകാരനെ മൂന്നാമത് കുത്തിക്കൊന്നു എന്നിങ്ങനെയായിരുന്നു മണിയുടെ വിവാദ പ്രസംഗം. ഈ പ്രസംഗത്തിന്റെ അടിസ്ഥാനത്തിലായിരുന്നു തുടരന്വേഷണം ആവശ്യപ്പെട്ട് സർക്കാർ കോടതിയെ സമീപിച്ചത്.
Share this article :

 
Copyright © 2014. Mvartha.com - All Rights Reserved
Proudly powered by axinture
Powered by Blogger.