പത്തനംതിട്ട: എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെ രൂക്ഷ വിമർശനവുമായി സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയൻ രംഗത്ത്. മതനിരപേക്ഷതയ്ക്കായി ശ്രീനാരായണ ഗുരു സ്ഥാപിച്ച പ്രസ്ഥാനത്തിന്റെ തലപ്പത്തിരുന്ന് വെള്ളാപ്പള്ളി വിവരക്കേട് പറയരുത്. വിദേശ പണം വാങ്ങിയാണ് സി.പി.എം മതപരിവർത്തനത്തെ എതിർക്കുന്നതെന്ന വെള്ളാപ്പള്ളിയുടെ ആരോപണം ശുദ്ധ വിവരക്കേടും അൽപ്പത്തരവുമാണ്. ആർ.എസ്.എസിനെ സഹായിക്കാനാണ് വെള്ളാപ്പള്ളി ഘർവാപസിയെ അനുകൂലിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. സി.പി.എം പത്തനംതിട്ട ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു പിണറായി.
മതപരിവർത്തനം ആരെ സഹായിക്കാനാണെന്ന് ആർ.എസ്.എസ് വ്യക്തമാക്കണം. പട്ടികജാതി, പട്ടിക വിഭാഗത്തെ പോലും ആർ.എസ്.എസ് മനുഷ്യരായി കണ്ടിട്ടില്ല. സവർണ മേധാവിത്വം ഉറപ്പിക്കാനുള്ള ശ്രമമാണ് ആർ,.എസ്.എസ് നടത്തുന്നത്. പുനർ മതപരിവർത്തനം ഏത് ഹിന്ദു വിഭാഗത്തിലേക്കാണെന്ന് ആർ.എസ്.എസ്. വ്യക്തമാക്കണമെന്നും പിണറായി ആവശ്യപ്പെട്ടു.