മലയാള ചലച്ചിത്ര മേഖലയിലേക്ക് മധുരിക്കുന്ന ഒരു സിനിമയുമായാണ് നവാഗത സംവിധായകനായ അരുൺ ശേഖർ എത്തുന്നത്. ജിലേബി എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. ജയസൂര്യയും രമ്യാനമ്പീശനുമായിരിക്കും ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഇരുവരും അഞ്ചാമത്തെ തവണയാണ് ഒന്നിക്കുന്നത്.
ഇതൊരു റോഡ് മൂവി ആയിരിക്കുമെന്ന് സംവിധായകനും തിരക്കഥാകൃത്തുമായ അരുൺ പറഞ്ഞു. ചിത്രത്തിന്റെ പേര് പോലെ ഇതൊരു രസകരമായ കുടുംബ ചിത്രമായിരിക്കും. തൃശൂർ സ്വദേശിയായൊരു നിഷ്കളങ്കനായ വ്യക്തിയുടെ വേഷമാണ് ചിത്രത്തിൽ ജയസൂര്യ അവതരിപ്പിക്കുന്നത്. തൃശൂരിൽ നിന്നും കൊഡൈക്കനാലിലേക്ക് റോഡ് വഴിയുള്ള യാത്രയാണ് ചിത്രത്തിന്റെ ഇതിവൃത്തം. പത്ത് വയസുകാരനായ മകന്റെയും ആറ് വയസുകാരിയായ മകളുടെയും അമ്മയുടെ വേഷത്തിലാണ് രമ്യ ചിത്രത്തിൽ അഭിനയിക്കുന്നത്.
ചിത്രത്തെപ്പറ്റി കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്താൻ സംവിധായകൻ തയ്യാറായില്ല. കുട്ടികൾക്ക് പ്രാധാന്യമുള്ള ചിത്രം കൂടിയാണ് ഇതെന്ന് സംവിധായകൻ വ്യക്തമാക്കി. മറ്റ് അഭിനേതാക്കളെയൊന്നും ഇതുവരെ തീരുമാനിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
ചിത്രത്തിന്റെ സംഗീതം നിർവഹിക്കുന്നത് ദീപക് ദേവ് ആയിരിക്കും. ഫെബ്രവരിയോടെ ഷൂട്ടിംഗ് ആരംഭിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. ദുബായ്, കേരളം, തമിഴ്നാട് എന്നിവിടങ്ങളായിരിക്കും ലൊക്കേഷനുകൾ.