Home » » ആറന്മുളയിലെ വിമാനത്താവള വിരുദ്ധ സമരം തുടരുo;പിണറായി വിജയന്‍.

ആറന്മുളയിലെ വിമാനത്താവള വിരുദ്ധ സമരം തുടരുo;പിണറായി വിജയന്‍.

Written By Unknown on Wednesday, 7 January 2015 | 09:30

പത്തനംതിട്ട: വി.എസിന്റെയും തന്റെയും നിലപാടുകള്‍ രണ്ടല്ലെന്ന്‌ അണികള്‍ മനസ്സിലാക്കണമെന്ന്‌ സി.പി.എം സംസ്‌ഥാന സെക്രട്ടറി പിണറായി വിജയന്‍. വിഭാഗീകതയുടെ പേരില്‍ ചില ഏരിയ കമ്മറ്റികളെ പേരെടുത്ത്‌ വിമര്‍ശിച്ച പിണറായി വിഭാഗീയത ആവര്‍ത്തിക്കരുതെന്ന കര്‍ശന താക്കീതാണ്‌ അണികള്‍ക്ക്‌ നല്‍കിയത്‌.
ജില്ലയിലെ വിഭാഗീയത അപ്രതീക്ഷിതമാണ്‌. മുതിര്‍ന്ന നേതാക്കള്‍ പോലും വിഭാഗീയത പ്രവര്‍ത്തനങ്ങള്‍ നടത്തുന്നു. പ്രവര്‍ത്തകര്‍ പഴയ വിഭാഗീയതയുടെ ശേഷിപ്പുകള്‍ അവസാനിപ്പിക്കണം. പാര്‍ട്ടി സെക്രട്ടറിയേറ്റിന്റെ തീരുമാനമാണ്‌ അന്തിമമായി നടപ്പിലാക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
ബി.ജെ.പിയുടെ നിലപാടുകള്‍ സി.പി.എമ്മിന്‌ അനുകൂലമായി വരുമെന്ന്‌ പ്രതീക്ഷിക്കുന്നതായി പറഞ്ഞ അദ്ദേഹം ആറന്മുളയിലെ വിമാനത്താവള വിരുദ്ധ സമരം തുടരുമെന്നും അറിയിച്ചു. സി.പി.എം. പത്തനംതിട്ട സമ്മേളനത്തിലെ ചര്‍ച്ചയില്‍ മറുപടി പ്രസംഗം നടത്തുകയായിരുന്നു പിണറായി.
Share this article :

 
Copyright © 2014. Mvartha.com - All Rights Reserved
Proudly powered by axinture
Powered by Blogger.