കോഴിക്കോട് : സംസ്‌ഥാനത്ത് മാവോയിസ്‌റ്റുകളെ സംരക്ഷിക്കുന്ന വ്യക്‌തികളെയും സംഘടനകളെയും കര്‍ശനമായി നിരീക്ഷിക്കുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. സംസ്‌ഥാന പോലീസിലേയ്‌ക്ക് 200 ആദിവാസികളെ പോലീസ് കോണ്‍സ്‌റ്റബിള്‍മാരായി നിയമിക്കുമെന്നും ചെന്നിത്തല വ്യക്‌തമാക്കി. പ്രത്യേക റിക്രൂട്ട്‌മെന്റ് വഴിയാകും നിയമനം നടപ്പാക്കുക. കോഴിക്കോട് നടന്ന ഉന്നതതലയോഗത്തിന്റേതാണ് തീരുമാനം.
സംസ്‌ഥാനത്ത് മാവോയിസ്‌റ്റ് സാന്നിധ്യം ശക്‌തി പ്രാപിക്കുന്നതിന്റെ പശ്‌ചാത്തലത്തിലാണ് നടപടി. പാലക്കാടും വയനാടും കേന്ദ്രീകരിച്ചാണ് മാവോയിസ്‌റ്റ് സാന്നിധ്യം സ്‌ഥിരീകരിക്കപ്പെട്ടിരിക്കുന്നത്. ഇക്കാരണത്താലാണ് ഈ മേഖലകളെ കുറിച്ച് അറിവുള്ള ആദിവാസികളെ സംസ്‌ഥാന പോലീസിലേയ്‌ക്ക് ഉള്‍പ്പെടുത്തുന്നത്.








