കണ്ണൂർ: കണ്ണൂരിലെ പിണറായിയിൽ സി.പി.എം പ്രവർത്തകന്റെ വീടിന് നേരെയുണ്ടായ ബോംബ് ആക്രമണത്തിൽ പരുക്കേറ്റ് ചികിത്സയിലായിരുന്ന സ്ത്രീ മരിച്ചു. വെണ്ടുട്ടായി സ്വദേശി സരോജിനിയമ്മ (63)യാണ് മരിച്ചത്. സി.പി.എം ബ്രാഞ്ച് സെക്രട്ടറി ഷൈജന്റെ അമ്മയാണ്. കഴിഞ്ഞ ജനുവരി ഒന്നിനായിരുന്നു ഇവരുടെ വീടിന് നേരെ ആക്രമണമുണ്ടായത്. കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു.








