കൊച്ചി: മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ ഡൽഹിയിലെ സഹായി തോമസ് കുരുവിളയക്ക് സോളാർ കേസിലെ പ്രതി സരിത എസ്.നായർ 25 ലക്ഷം രൂപ നൽകിയെന്ന് കേരളാ കോൺഗ്രസ് (ബി) ചെയർമാൻ ആർ.ബാലകൃഷ്ണ പിള്ള സോളാർ അന്വേഷണ കമ്മിഷന് മുമ്പാകെ മൊഴി നൽകി. ഡൽഹിയിൽ വച്ച് 15 ലക്ഷവും പിന്നീട് തിരുവനന്തപുരത്ത് വച്ച് 10 ലക്ഷം രൂപയുമാണ് നൽകിയത്. കത്തിൽ ഇക്കാര്യം വിശദമായി പറയുന്നുണ്ട്. തോമസ് കുരുവിള എന്നാണ് കത്തിൽ പറഞ്ഞിട്ടുള്ളത്. അയാൾ മുഖ്യമന്ത്രിയുടെ അടുപ്പക്കാരനാണെന്നാണ് താൻ മനസിലാക്കുന്നതെന്നും പിള്ള പറഞ്ഞു.
ശ്രീധരൻ നായരുമൊത്ത് സരിത മുഖ്യമന്ത്രിയെ ഓഫീസിൽ എത്തി കണ്ടിരുന്നു. പിന്നീട് മുഖ്യമന്ത്രിക്കൊപ്പമാണ് സരിത ലിഫ്ടിൽ പുറത്തിറങ്ങിയത്. ഇക്കാര്യങ്ങൾ അവിശ്വസിക്കേണ്ടതില്ലെന്നും ബാലകൃഷ്ണപിള്ള കമ്മിഷനെ അറിയിച്ചു. സരിതയുടേതായി പുറത്ത് വന്ന കത്തുകൾ എല്ലാം ഒന്നുതന്നെയാണ്. സരിതയെ പലരും മാനസികമായും ശാരീരികമായും പീഡിപ്പിച്ചുവെന്നും പിള്ള മൊഴി നൽകി.
എറണാകുളം ജില്ലയിലെ ഒരു എം.എൽ.എയ്ക്ക് സരിത അഞ്ചു ലക്ഷം രൂപ നൽകി. അതാരാണെന്ന് മാദ്ധ്യമങ്ങൾ കണ്ടുപിടിച്ചോളൂ എന്ന് പിള്ള പിന്നീട് പറഞ്ഞു. സരിതയുമായി ബന്ധമുള്ള മറ്റ് മന്ത്രിമാരുടെ പേരുകൾ താൻ പുറത്തു പറയുന്നില്ല. ധാർമികതയുടെ പേരിലാണ് ഇക്കാര്യങ്ങൾ വെളിപ്പെടുത്താത്തത്.